താരപുത്രിയാണെങ്കിലും അഭിനയം കൊണ്ട് തെന്നിന്ത്യൻ സിനിമയില്‍ ധാരാളം തന്റേതായ പാത വെട്ടിത്തളിച്ച നടിയാണ് കീർത്തി സുരേഷ്. മോളിവുഡിലൂടെ തുടക്കം കുറിച്ച താരം ഇന്ന് സൗത്തിലെ തന്നെ തിരക്കേറിയ നടി കൂടിയാണ്.
അതേ സമയം പലപ്പോഴും ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിക്കുന്ന നായിക കൂടിയാണ് കീര്‍ത്തി. കീര്‍ത്തി സുരേഷ് സോഷ്യല്‍ മീഡിയയിലും സജീവമാണ്. ഇപ്പോഴിതാ താരം അന്താരാഷ്ട്ര ഡാന്‍സ് ദിനം എന്ന ഹാഷ്ടാഗോട് കൂടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രമാണ് ശ്രദ്ധിക്കപ്പെടുന്നത്. എല്ലാദിവസവും ചെയ്യുന്നതാണ്. പക്ഷെ ഇന്ന് കുറച്ചുകൂടി വ്യക്തമായി ചെയ്യുന്നു എന്ന ക്യാപ്ഷനോടെ നടി പങ്കുവെച്ചത് ഒരു ഡാന്‍സ് പാര്‍ട്ടിയില്‍ നിന്നുള്ള ചിത്രങ്ങളാണ്. ചിത്രം പെട്ടന്ന് തന്നെ വൈറല്‍ ആയി മാറി.
ചിലര്‍ ഡാന്‍സ് ക്ലബില്‍ നിന്നുള്ള ഫോട്ടോസിന് വിമര്‍ശനം ഉന്നയിക്കുന്നുമുണ്ട്. നിഷ്‌കളങ്കയായ കീര്‍ത്തിയെ നഷ്ടപ്പെട്ടുവെന്നാണ് കമന്റുകളില്‍ പറയുന്നത്. കഴിഞ്ഞ ദിവസം പോണ്ടിച്ചേരിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ആഘോഷിക്കുന്ന ചിത്രങ്ങളും നടി പങ്കുവെച്ചിരുന്നു.
ബാലതാരമായി സിനിമയിലേക്കെത്തിയ കീര്‍ത്തി ആദ്യം അഭിനയിക്കുന്നത് പൈലറ്റ്‌സ് എന്ന ചിത്രത്തിലാണ്. പിന്നീട് അച്ഛനെയാണെനിക്കിഷ്ടം, കുബേരന്‍ തുടങ്ങിയ ചിത്രങ്ങളിലും ബാലതാരമായി അഭിനയിച്ചു. അതിന് ശേഷം പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച നടി പിന്നീട് നായികയായിട്ടാണ് മലയാളത്തില്‍ എത്തുന്നത്. ഗീതാഞ്ജലി എന്ന പ്രിയദര്‍ശന്‍ ചിത്രത്തില്‍ നായികയായിട്ടായിരുന്നു പിന്നീട് എത്തിയത്.
തുടര്‍ന്ന് പെട്ടെന്ന് തന്നെ തമിഴിലേക്കും അഭിനയിക്കാന്‍ എത്തിയ നടി പെട്ടെന്ന് തന്നെ കരിയറില്‍ മാറ്റങ്ങള്‍ ഉണ്ടാക്കി. മഹാനടിയിലെ അഭിനയത്തിന് നടിക്ക് നാഷണല്‍ അവാര്‍ഡ് ലഭിച്ചു. മഹാനടി കീര്‍ത്തിക്ക് കരിയര്‍ ബ്രേക്ക് ആയ ചിത്രമായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്