വിക്കി കൗശലുമായുള്ള വിവാഹത്തിനുശേഷം, കത്രീന കൈഫിനെക്കുറിച്ചുള്ള ഏറ്റവും പതിവ് ഗോസിപ്പ് നടി ഗർഭിണിയാണെന്നായിരുന്നു. എല്ലാ ഗോസിപ്പുകളും നിഷേധിച്ചുകൊണ്ട് നടി ഫോട്ടോകൾ ഒന്നിനുപുറകെ ഒന്നായി പോസ്റ്റ് ചെയ്തു. എന്നാൽ ഏറ്റവും പുതിയ ഗോസിപ്പുകൾക്ക് പ്രതികരണമൊന്നും ലഭിച്ചിട്ടില്ല.
ബോളിവുഡ് സിനിമാ ലോകത്തെ എല്ലാ വലിയ താരങ്ങളും ആര്യൻ ഖാന്റെ ആദ്യ ചിത്രത്തിന്റെ പ്രീമിയറിന് കുടുംബസമേതം എത്തിയിരുന്നു. എന്നാൽ വിക്കി ഒറ്റയ്ക്കാണ് എത്തിയത്. കത്രീന കൈഫ് ഇല്ലാതെ വിക്കി കൗശൽ ഒരു പൊതുപരിപാടിയിൽ പങ്കെടുത്തപ്പോൾ തന്നെ ഗർഭിണിയാണ് എന്ന ഗോസിപ്പുകൾ വന്നിരുന്നു.
ഇപ്പോഴിതാ കത്രീന കൈഫ് ഗർഭണിയാണ് എന്ന സന്തോഷ വാർത്ത ഇരുവരും തങ്ങളുടെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. സന്തോഷവും നന്ദിയും നിറഞ്ഞ ഹൃദയങ്ങളോടെ ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച അധ്യായം ആരംഭിക്കാനുള്ള യാത്രയിലാണ്- എന്ന് പറഞ്ഞുകൊണ്ട് മനോഹരമായ ഒരു ഫോട്ടോ പങ്കുവയ്ക്കുകയായിരുന്നു. പോസ്റ്റിന് താഴെ നിരവധി ആശംസാ കമന്റുകളാണ് വരുന്നത്.
2019 ലെ ഒരു സ്ക്രീൻ അവാർഡിൽ ഷോയിൽ വച്ചാണ് കത്രീന കൈഫും വിക്കി കൗശലും ആദ്യമായി പരസ്പരം കണ്ടുമുട്ടിയത്. ആ ഷോ ഹോസ്റ്റ് ചെയ്ത ആളായിരുന്നു വിക്കി. 2020 ൽ ഇരുവരും ഇഷ അമ്പാനി അവതരിപ്പിച്ച ഒരു ഷോയിൽ അതിഥികളായി എത്തി. 2021 ൽ നടന്ന വിക്കി കൗശൽ - കത്രീന കൈഫ് വിവാഹവും നടന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
