പഴയകാല നാടക സിനിമാ അഭിനേതാവ് ആയിരുന്ന വിപി നായരുടെയും നർത്തകി ആയിരുന്ന വിജയലക്ഷ്മി അമ്മയുടെയും അഞ്ചു മക്കളിൽ മൂന്നുപേരാണ് ഉർവശിയും കൽപ്പനയും കലാരഞ്ജിനിയും. 1978ൽ പുറത്തിറങ്ങിയ മദനോൽസവം എന്ന ചിത്രത്തിലൂടെ ബാലതാരമായി മലയാള സിനിമയിലെത്തിയ കലാരഞ്ജിനി ആണ് ഈ താരസഹോദരിമാരിൽ മൂത്തയാൾ. മലയാളത്തിലും തമിഴിലും തെലുങ്കിലുമായി നിരവധി കഥാപാത്രങ്ങള്‍ കലാരഞ്ജിനി ചെയ്തിട്ടുണ്ട്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി കലാരഞ്ജിനി വളരെ കുറച്ച് സിനിമകളില്‍ മാത്രമെ സ്വന്തം ശബ്ദം ഉപയോഗിച്ചിട്ടുള്ളു. ഹൗ ഓള്‍ഡ് ആർ യു ഒഴികെയുള്ള മറ്റുള്ള സിനിമകളില്‍ മറ്റ് ഡബ്ബിങ് ആർട്ടിസ്റ്റുകളാണ് കലാരഞ്ജിനിക്ക് ശബ്ദം നല്‍കാറുള്ളത്.
കലാരഞ്ജിനിക്ക് വർഷങ്ങളായി വ്യക്തിമായി ഉയർന്ന ശബ്ദത്തില്‍ സംസാരിക്കാൻ സാധിക്കാറില്ല. ഇപ്പോഴിതാ തന്റെ ശബ്ദത്തിന് എന്താണ് സംഭവിച്ചതെന്ന് നടി വെളിപ്പെടുത്തിയിരിക്കുകയാണ്. റെഡ്നൂല്‍ എന്ന തമിഴ് യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ശബ്ദം നഷ്ടപ്പെടാൻ കാരണമായ സംഭവം കലാരഞ്ജിനി വെളിപ്പെടുത്തിയത്.
'കുട്ടിക്കാലത്ത് എനിക്ക് പാപ്പിലോമ എന്ന രോഗമുണ്ടായിരുന്നു. ശ്വാസനാളത്തിൽ മറുകുപോലുള്ള ചെറിയ മുഴ പ്രത്യക്ഷപ്പെടുന്ന അവസ്ഥയാണിത്. രു പ്രായം കഴിയുമ്ബോള്‍ അത് വരുന്നത് നില്‍ക്കും. പ്രശ്നമൊന്നുമില്ല. അത് മാത്രമല്ല സിനിമയിലേക്ക് വന്നശേഷം എന്റെ വായില്‍ ആസിഡ് വീണു.
''ഞാൻ സിനിമയില്‍ അഭിനയിക്കാൻ വന്ന സമയത്ത് മേക്കപ്പ് മാൻ ഷൂട്ടിന് വേണ്ടി ബ്ലെഡ് ഉണ്ടാക്കിയിരുന്ന വെളിച്ചെണ്ണയിലായിരുന്നു. ഒരു ദിവസം പ്രേം നസീർ സാറിനൊപ്പം ഞാൻ അഭിനയിക്കുകയായിരുന്നു. അവിടെ ഉണ്ടായിരുന്ന മേക്കപ്പ് മാൻ ബ്ലെഡ് തയ്യാറാക്കാൻ ചായം ആസിറ്റോണില്‍ മിക്സ് ചെയ്ത് വെച്ചു. അത് അറിയാതെ ഞാൻ വായില്‍ ഒഴിച്ചു. അതോടെ വായ മുഴുവൻ പൊള്ളി. അതോടെ ശ്വാസനാളം ഡ്രൈയാകാൻ തുടങ്ങി.'
'പ്രായം കൂടുന്തോറും ഡ്രൈ ആകുന്ന അവസ്ഥ അധികമായി. അതാണ് എന്റെ ശബ്ദത്തിനുണ്ടായ മാറ്റത്തിന് കാരണം. അയാള്‍ മനപൂർവം ചെയ്തതല്ല. അറിയാതെ സംഭവിച്ചതാണ്. ഇങ്ങനെ സംഭവിക്കണമെന്നത് എന്റെ വിധി അത്രമാത്രം', എന്നാണ് കലാരഞ്ജിനി പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്