മലയാള സിനിമയിൽ പകരം വയ്ക്കാൻ പറ്റാത്ത താരങ്ങളിലൊരാളാണ് ജയറാം. 1988-ല്‍ അപരൻ എന്ന സിനിമയിലൂടെയാണ് ജയറാം മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.
30 വർഷത്തിലധികമായി മമ്മൂട്ടി, മോഹൻലാല്‍, സുരേഷ് ഗോപി ഉള്‍പ്പെടെയുള്ള നടന്മാരുമായുള്ള നടന്റെ സൗഹൃദവും ആരാധകർക്കെന്നും ആവേശമാണ്. ഇപ്പോഴിതാ മമ്മൂട്ടിയെ കുറിച്ച് ജയറാം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വെെറലായത്. തന്റെ വിജയവും പരാജയവും താൻ പങ്കുവയ്ക്കുന്ന ഏക വ്യക്തി മമ്മൂട്ടി ആണെന്നാണ് ജയറാം പറഞ്ഞത്. സില്ലിമോങ്ക്സ് എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പരാമർശം.
ജീവിതത്തിലെ എന്റെ എല്ലാ നല്ല മുഹൂർത്തങ്ങളും നല്ല കാര്യങ്ങളും വിജയങ്ങളും തോല്‍വികളും എല്ലാം ഞാൻ ഷെയർ ചെയ്യുന്ന വല്ല്യേട്ടനാണ് മമ്മൂട്ടി. വർഷങ്ങളായി അത് അതുപോലെ തന്നെയാണ്. തിരിച്ച് മമ്മൂക്കയും അതുപോലെയാണ്.
മദ്രാസില്‍ നടന്ന ഒരു ഓഡിയോ ലോഞ്ചില്‍ ഞാൻ പശിക്കത് മണി എന്ന മിമിക്രി ചെയ്തിരുന്നു. മമ്മൂക്ക അദ്ദേഹത്തില്‍ റൂമില്‍ ഏകദേശം 50 തവണയാണ് ഇത് റിപ്പീറ്റ് അടിച്ച് കണ്ടത്. എന്നെ റൂമിലേക്ക് വിളിച്ച് അഭിനന്ദിക്കുകയും ചെയ്തു. അഭിനന്ദിക്കാൻ കാണിച്ച ആ മനസാണ് അംഗീകരിക്കേണ്ടതെന്നും അഭിമുഖത്തില്‍ ജയറാം പറഞ്ഞു.
"മലയാളത്തില്‍ നല്ല റോളുകള്‍ മാത്രം ചെയ്യുമെന്ന തീരുമാനത്തിലാണ് ഞാൻ. 35 വർഷമായി എനിക്ക് ഒരു മാനേജറോ ഡയറിയോ ഒന്നും ഇല്ല. എന്റെ എല്ലാ കാര്യങ്ങളും നോക്കുന്നത് ഞാൻ തന്നെയാണ്. സിനിമയില്‍ നിന്ന് ഒരു ഇടവേള എടുക്കാൻ മകളും മകനും തന്നെയാണ് പറഞ്ഞത്. മലയാള സിനിമ എന്ന് പറയുന്നത് അമ്മ വീട് പോലെയാണ്. നല്ല റോളുകളുമായി വന്നാല്‍ അവർ ഇരുകെെകളും നീട്ടി സ്വീകരിക്കും". -ജയറാം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്