നിങ്ങൾ ഒരു മാർവൽ ആരാധകനാണോ? ഇതാ നിങ്ങൾക്ക് ഒരു സന്തോഷ വാർത്ത 

FEBRUARY 28, 2024, 10:00 AM

നിങ്ങൾ ഒരു മാർവൽ ആരാധകനാണോ? എങ്കിൽ ഈ വാർത്ത നിങ്ങളെ സന്തോഷിപ്പിക്കും. മാറാവൽ ആരാധകർ ഏറെ നാളായി കാത്തിരിക്കുന്ന  തണ്ടർബോൾട്ടിലെ തൻ്റെ റോളുമായി ബന്ധപ്പെട്ട ഒരു വലിയ വാർത്ത ആണ് ഫ്ലോറൻസ് പഗ് ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നത്.

ഞായറാഴ്ച നടന്ന ഡ്യൂൺ: രണ്ടാം ഭാഗത്തിൻ്റെ പ്രീമിയർ ഇവന്റിനിടെ ആണ് തണ്ടർബോൾട്ടിലെ തൻ്റെ ഭാഗങ്ങളുടെ ചിത്രീകരണം ഇതിനകം ആരംഭിച്ചതായി ആണ് ബ്ലാക്ക് വിഡോ താരം സ്ഥിരീകരിച്ചത്.

ദി ഫൈറ്റിംഗ് വിത്ത് മൈ ഫാമിലി സ്റ്റാർ ഡ്യൂൺ: ചിത്രത്തിന്റെ രണ്ടാം ഭാഗം  പ്രൊമോഷണൽ ഇവന്റിന് റെബേക്ക ഫെർഗൂസൻ ഉൾപ്പെടെ, ചിത്രത്തിലെ മിക്കവാറും എല്ലാ അഭിനേതാക്കളും പങ്കെടുത്തിരുന്നു. താരനിബിഡമായ പ്രീമിയറിനിടെ ആണ് താരം തണ്ടർബോൾട്ടിന്റെ വിവരങ്ങൾ പങ്കുവച്ചത്.

vachakam
vachakam
vachakam

തണ്ടർബോൾട്ട്സ് മാർവൽ സിനിമാറ്റിക് യൂണിവേഴ്സിനെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ ഒരുങ്ങുന്നതായാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. ചിത്രം ഒരു മൾട്ടികാസ്റ്റ് മൂവി ആയതിനാൽ, ഈ മാർവൽ ഫിലിം ഏറ്റവും പ്രശംസ നേടിയ കഥാപാത്രങ്ങളെ വീണ്ടും വലിയ സ്‌ക്രീനിലേക്ക് കൊണ്ടുവരുന്നു

ചിത്രം സംവിധാനം ചെയ്യുന്നത് ജേക്ക് ഷ്രെയർ ആണ്, ജോവാന കാലോ, ലീ സൺ ജിൻ, എറിക് പിയേഴ്സൺ എന്നിവർ ആണ് തിരക്കഥ ഒരുക്കുന്നത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ തണ്ടർബോൾട്ട്സ് 2025 മെയ് 2 ന് തിയേറ്ററുകളിൽ എത്തും എന്നാണ് പുറത്തു വരുന്ന വിവരം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam