'സിദ്ദിഖ് തുടരുന്നത് സംഘടനയ്ക്ക് അപമാനം, രാജി ആവശ്യപ്പെട്ട് മോഹൻലാലിന് മെയിൽ ചെയ്തിരുന്നു': അനൂപ് ചന്ദ്രൻ

AUGUST 25, 2024, 9:33 AM

തിരുവനന്തപുരം: സിദ്ദിഖ് അമ്മ ജനറൽ സെക്രട്ടറി  രാജി വെച്ചത് സ്വാഗതം ചെയ്ത് നടൻ അനൂപ് ചന്ദ്രൻ. ഇത്രയും ഗുരുതരമായ ആരോപണങ്ങള്‍ വന്നിട്ട് സിദ്ദിഖ് ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരുന്നത് അമ്മ എന്ന സംഘടനയ്ക്ക് അപമാനമാണെന്ന് താൻ ഇന്ന് രാവിലെ അമ്മ പ്രസിഡന്‍റ് മോഹൻലാലിന് മെയിൽ ചെയ്തിരുന്നുവെന്ന് അനൂപ് ചന്ദ്രൻ പറഞ്ഞു. 

അദ്ദേഹം സ്വമേധയാ രാജിവെക്കുകയോ എക്സിക്യുട്ടീവ് കമ്മിറ്റി അദ്ദേഹത്തിന്‍റെ രാജി ആവശ്യപ്പെടുകയോ ചെയ്യണമെന്നാണ് താൻ ആവശ്യപ്പെട്ടത്. പിന്നാലെയാണ് സിദ്ദിഖിന്‍റെ രാജി വാർത്ത അറിയുന്നതെന്ന് അനൂപ് ചന്ദ്രൻ പറഞ്ഞു. 

ഒരു പെണ്‍കുട്ടി പൊതുസമൂഹത്തോട് തുറന്നുപറഞ്ഞിരിക്കുകയാണ്. ആരോപണം വന്നാൽ മാറിനിൽക്കുക എന്നതാണ് മലയാളികളുടെ സംസ്കാരം. അഗ്നിശുദ്ധി വരുത്തിയാൽ തിരിച്ചുവരാം. ഇത്തരം സംഭവങ്ങള്‍ സിനിമാ സെറ്റിൽ നടക്കുന്നത് അറിയാറില്ലെന്ന് അനൂപ് ചന്ദ്രൻ പറഞ്ഞു. 

vachakam
vachakam
vachakam

നമ്മളറിയാത്ത പല വേദനിപ്പിക്കുന്ന അനുഭവങ്ങളും പെണ്‍കുട്ടികൾ അമ്മ എന്ന സംഘടനയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. അവിടെ നിന്നും പരിഹാരമാകാതെയാണ് അവർ സർക്കാരിന് മുന്നിലെത്തിയത്. ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതോടെയുള്ള അഗ്നിശുദ്ധിയാണ് ഇപ്പോൾ നടക്കുന്നത്. മുന്നോട്ടുപോവാനുള്ള വെളിച്ചമായാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിനെ താൻ കാണുന്നതെന്ന് അനൂപ് ചന്ദ്രൻ വിശദീകരിച്ചു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam