'സ്‌കൂളില്‍ പോകുന്ന പെണ്‍കുട്ടികള്‍ വേശ്യകള്‍...'; സ്ത്രീ വിദ്യാഭ്യാസം അശുദ്ധമെന്ന പാക് യുട്യൂബറുടെ ഗാനത്തിന് വന്‍ പിന്തുണ

JULY 9, 2024, 8:53 PM

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം ഇസ്ലാം വിരുദ്ധമാണെന്നും അത് അവസാനിപ്പിക്കണമെന്നുമാവശ്യപ്പെട്ട് ഗാനം റിലീസ് ചെയ്ത് പാക് യുട്യൂബര്‍ ഹസന്‍ ഇഖ്ബാല്‍ ചിഷ്തി. സ്‌കൂളില്‍ പോകുന്ന നിങ്ങളുടെ പെണ്‍കുട്ടികള്‍ എല്ലാം വേശ്യകളാകും. അവരെ സ്‌കൂളില്‍ നിന്ന് മാറ്റുക വിദ്യാഭ്യസം അവസാനിപ്പിക്കൂ... അവര്‍ അവിടെ നൃത്തം ചെയ്യുകയാകും. എന്നിങ്ങനെ പോകുന്നു ഇയാളുടെ പാട്ടിലെ വരികള്‍.

അവളെ മൂടിക്കെട്ടി വീട്ടില്‍ തന്നെ ഇരുത്തൂ. ഇല്ലെങ്കില്‍ അവിടെ അവള്‍ നൃത്തം ചെയ്യും. നിങ്ങള്‍ക്ക് ബഹുമാനം വേണ്ടെങ്കിലോ അവളെ വേശ്യയാക്കണമെങ്കിലോ പഠിക്കാന്‍ അവളെ സ്‌കൂളിലേക്ക് അയക്കൂ. എന്നാണ് ഇയാളുടെ വരികള്‍. സ്‌കൂളില്‍ പോകുന്ന പെണ്‍കുഞ്ഞുങ്ങളുടെ വിശുദ്ധി നഷ്ടമാകുമെന്നും ഇയാള്‍ പാടുന്നു.

താലിബാന്‍ പ്രത്യയശാസ്ത്രത്തെ പിന്തുണച്ചും ഇതിനെ അവലംബിച്ചുമാണ് ഇയാളുടെ ഗാനരചന. ബലൂചിസ്ഥാന്‍ വോയ്‌സ് എന്ന ഇംഗ്ലീഷ് പത്രം പറയുന്നതനുസരിച്ച് ഒരു യുവതി പുറത്തിറങ്ങിയാലോ വിദ്യാഭ്യാസം നേടിയാലോ സ്വന്തമായി സംസാരിച്ചാലോ അവളെ വേശ്യയായി മുദ്രകുത്തുമെന്നാണ്. അവരുടെ വസ്ത്രധാരണവും നടപ്പും നോക്കിയും വേശ്യയെന്ന് മുദ്രകുത്തപ്പെടുമെന്നും പത്രം വ്യക്തമാക്കുന്നു.

അതേസമയം പാകിസ്താനി ഗായകന് വന്‍ പിന്തുണയാണ് ഗാനത്തിന് ലഭിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam