മമ്മൂട്ടി ചിത്രം ഭ്രമയുഗം മികച്ച അഭിപ്രായമാണ് നേടുന്നത്. മമ്മൂട്ടി പ്രധാനവേഷത്തിൽ എത്തിയ ചിത്രത്തിൽ അർജുൻ അശോകനും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്.
ചിത്രത്തെയും മകന്റെ പ്രകടനത്തെയും പ്രശംസിച്ച് എത്തിയിരിക്കുകയാണ് പിതാവും നടനുമായ ഹരിശ്രീ അശോകൻ. ചിത്രം കണ്ടിറങ്ങിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചിത്രത്തിൽ അർജുൻ അശോകൻ മികച്ച പ്രകടനം കാഴ്ച വച്ചു. മകന്റെ കരിയറിലെ മികച്ച ചിത്രങ്ങളിൽ ഒന്നാണ് ഭ്രമയുഗം. വളരെ സുപ്രധാനമായ ഒരു വേഷം മനോഹരമായാണ് മകൻ ചെയ്തതെന്നും അതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വളരെ ചുരുക്കം അഭിനേതാക്കളെ ഉൾപ്പെടുത്തിക്കൊണ്ട് ഒരു ബ്രഹ്‌മാണ്ഡ ചിത്രമാണ് സംവിധായകൻ അണിയിച്ചൊരുക്കിയിരിക്കുന്നത്. എല്ലാ അഭിനേതാക്കളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ചിത്രത്തിലെ മകന്റെ പ്രകടനം തന്നെ അതിശയപ്പെടുത്തി.
സംവിധാന മികവും തിരക്കഥയും സംഭാഷണവും എടുത്ത് പറയേണ്ടതാണെന്നും ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം തന്നെ അതിശയിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്