ബിടിഎസ് വേൾഡ് ടൂറിന് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. 2026 മെയ് മാസം മുതൽ ഡിസംബർ വരെ എട്ട് മാസത്തെ വേൾഡ് ടൂർ ആണ് പ്ലാൻ ചെയ്തിരിയ്ക്കുന്നത് എന്നാണ് വിവരം.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി പരമാവധി ഷോകൾ നടത്തും. ഏഴുപേരും പഴയ ഫോമിൽ, എനർജെറ്റിക് ആയി തിരിച്ചുവരുന്നതും കാത്തിരിയ്ക്കുകയാണ് ആരാധകർ.
നിലവിൽ ബിടിഎസ് താരങ്ങളിൽ ചിലർ ഇപ്പോൾ നടന്നുകൊണ്ടിരിയ്ക്കുന്ന പാരീസ് വീക്കിലും ശ്രദ്ധ നേടിയിരുന്നു. പാട്ടുകൾക്കൊപ്പം ബിടിഎസ് താരങ്ങളുടെ ഡാൻസും ഫാഷനും സ്റ്റൈലും എല്ലാം ഫോളോ ചെയ്യുന്നവരാണ് ആരാധകർ.
ദക്ഷിണ കൊറിയയുടെ നിർബന്ധിത സൈനിക സേവനത്തിന് ശേഷം ബിടി എസ് താരങ്ങൾ എല്ലാം ജൂൺ മാസത്തോടെ പുറത്തിറങ്ങുകയും കെ - പോപ് ലോകത്ത് സജീവമാവുകയും ചെയ്തു. പുറത്തിറങ്ങിയതിന് ശേഷം സിംഗിൾ സ്റഅറേജ് ഷോകളും ഫാഷൻ ഷോകളും മറ്റു പരിപാടികളുമൊക്കെയായി തിരക്കിലായിരുന്നു അവർ .
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്