ഫാക്ട് ചെക്ക്: ഓട്ടോ റിക്ഷ സവാരി വിളിച്ചിട്ട് വന്നിലെങ്കിൽ 7500 രൂപ പിഴയോ?

JULY 18, 2024, 1:27 PM

സ്റ്റാന്റിൽ കിടക്കുന്ന ഓട്ടോറിക്ഷ സവാരി വിളിക്കുന്നവരോട് വരാന്‍ പറ്റില്ലെന്ന് പറഞ്ഞാൽ 7500 രൂപ പിഴ....പരാതി അറിയിക്കാൻ ഒരു ഫോൺ നമ്പറും! കുറച്ച് ദിവസങ്ങളായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ അടിക്കടി എത്തുന്ന സന്ദേശം ആണിത്.നമ്പർ സേവ് ചെയ്ത് വെച്ചോ, പരാതി കൊടുക്കാം എന്ന് മറ്റു ചിലരുടെ മറുപടി. അങ്ങനെ ഗ്രൂപ്പുകളിൽ അടക്കം പൊടിപൊടിക്കുകയാണ് ചർച്ചകൾ. എന്നാൽ ഇതുള്ളതാണോ എന്ന ചോദ്യം ചിലരെങ്കിലും ചോദിച്ചിട്ടുണ്ട്. അവരോടുള്ള മറുപടി ആണിത്: സംഭവം നല്ല ഉഗ്രൻ വ്യാജൻ തന്നെ.ഇനി ഇതൊന്ന് വിശദമായി നോക്കാം 

പ്രചരിക്കുന്ന സന്ദേശം ഇതാണ്: 

*🛺🛺സ്റ്റാന്റിൽ കിടക്കുന്ന ഓട്ടോ റിക്ഷ സവാരി വിളിക്കുന്നവരോട് വരാന്‍ പറ്റില്ലെന്ന് പറഞ്ഞാൽ 7500 രൂപ പിഴ*

vachakam
vachakam
vachakam

🪀പരാതിപ്പെടാനുള്ള നമ്പർ

*8547639011* ```( ഏത് ജില്ലയിൽ നിന്നും പരാതി വാട്സപ്പ് ചെയ്യാം )

സ്റ്റാന്റിൽ കിടക്കുന്ന ഓട്ടോ റിക്ഷകൾ സവാരി വിളിക്കുന്നരോട് വരാന്‍ പറ്റില്ലെന്ന ഡ്രൈവറുടെ മറുവാക്കിന് ബ്രേക്കിട്ട് മോട്ടോര്‍ വാഹന വകുപ്പ്. ഇനി മുതല്‍ യാത്രക്കാര്‍ പറയുന്ന സ്ഥലങ്ങളില്‍ കൃത്യമായി കൊണ്ടെത്തിച്ചില്ലെങ്കില്‍ ഫൈന്‍, ലൈസന്‍സ് റദ്ദാക്കല്‍ തുടങ്ങിയ നടപടികളുമായാണ് മോട്ടോര്‍ വാഹന വകുപ്പ് മുന്നോട്ടുപോകുന്നത്.

vachakam
vachakam
vachakam

യാത്രക്കാരില്‍നിന്നോ സമൂഹമാധ്യമങ്ങളിലൂടെയോ അല്ലാതെയോ പരാതി ലഭിച്ചാല്‍ 24 മണിക്കൂറിനകം പരിഹാരമുണ്ടാകും. അത്യാവശ്യ കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ളവക്ക് യാത്രക്കാര്‍ കുറഞ്ഞ ദൂരം വിളിച്ചാലോ തിരക്കുള്ള സ്ഥലങ്ങളിലേക്കോ ഓട്ടോ ഡ്രൈവര്‍മാര്‍ ഓട്ടം പോകാത്ത സാഹചര്യമാണുള്ളത്. ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടി കടുപ്പിച്ചത്.

യാത്രക്കാര്‍ പറയുന്ന സ്ഥലങ്ങളില്‍ ഓട്ടോക്കാര്‍ പോകാന്‍ മടി കാണിക്കുകയാണെങ്കില്‍ ഓട്ടോറിക്ഷയുടെ നമ്പര്‍, പരാതി, സ്ഥലം തുടങ്ങിയവ ഉള്‍പ്പെടെ 8547639011 എന്ന വാട്സാപ്പ് നമ്പറില്‍ യാത്രക്കാര്‍ക്ക് പരാതിപ്പെടാം. ഏതു ജില്ലയില്‍ നിന്നും ഈ നമ്പറിലേക്ക് വാട്സ്ആപ്പ് ചെയ്യാവുന്നതാണ്. പരാതികള്‍ ബന്ധപ്പെട്ട ഓഫീസുകളിലേക്ക് ഉടന്‍ കൈമാറുകയും പരിഹാരമുണ്ടാകുകയും ചെയ്യും.

ന്യായമായ പരാതികളില്‍ ബന്ധപ്പെട്ടവരെ സ്റ്റേഷനുകളില്‍ വിളിച്ചു വരുത്തുകയും ഫൈന്‍ ഈടാക്കുകയും ചെയ്യും. 7500 രൂപയാണ് ഫൈന്‍.```https://chat.whatsapp.com/C5xR0OdXodYFc3NaNgLOPz

vachakam
vachakam
vachakam

സത്യാവസ്ഥ ഇതാണ്:

പ്രചരിക്കുന്ന പോസ്റ്റുകളിലുള്ളത് സവാരി വിളിച്ചാല്‍ വരാത്ത ഓട്ടോ ഡ്രൈവര്‍മാര്‍ക്കെതിരെ പരാതിപ്പെടാനുള്ള നമ്പറല്ല. ഇത്തരം ഓട്ടോ ഡ്രൈവര്‍മാരില്‍ നിന്ന് 7500 രൂപ പിഴ ഈടാക്കുമെന്നതും തെറ്റായ വിവരമാണ്.ഇത്‌ വ്യാജ പോസ്റ്റ്‌ ആണെന്ന് ഇന്ത്യ ടുഡേ അടക്കം മുൻപ് റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്.പൊതുജനങ്ങള്‍ക്ക് പരാതികള്‍ അറിയിക്കാന്‍ കേന്ദ്രീകൃതമായ ഒരു നമ്പര്‍ നിലവിലുണ്ടെന്ന് സോഷ്യല്‍ മീഡിയ സെല്‍ പ്രതിനിധി വ്യക്തമാക്കിയതായി ഇന്ത്യ ടുഡേ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. എന്നാൽ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്കെതിരായ പരാതികള്‍ മാത്രം അറിയിക്കുന്ന നമ്പറല്ല, എംവിഡിയില്‍ രജിസ്റ്റര്‍ ചെയ്യേണ്ട എല്ലാ പരാതികളും ഇതില്‍ അറിയിക്കാം എന്നും അവർ പറയുന്നു.ഓട്ടോ ഡ്രൈവര്‍മാര്‍ക്കെതിരെ പരാതി ലഭിച്ചാല്‍ പരാതിക്കാരനെയും ഡ്രൈവറെയും ഒരുമിച്ച് ഹിയറിംഗിന് വിളിക്കുക എന്നതാണ് ആദ്യ നടപടി. പരാതിയില്‍ കഴമ്പുണ്ടെന്ന് വ്യക്തമായാല്‍ ഡ്രൈവറുടെ പെര്‍മിറ്റ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടിയുണ്ടാകും. പരാതിയുടെ ഗൗരവം അനുസരിച്ചാണ് നടപടിയെടുക്കുക. ചിലരെ താക്കീത് ചെയ്ത് വിട്ടയക്കും. ഗുരുതരമായ കുറ്റകൃത്യം ചെയ്യുന്ന ഡ്രൈവറുടെ പെര്‍മിറ്റ് സ്ഥിരമായി റദ്ദാക്കും. പിഴ തുക സംബന്ധിച്ച ആരോപണവും തെറ്റിദ്ധരിപ്പിക്കുന്നതാണ്. പരമാവധി 3000 രൂപവരെയെ ഇത്തരം കുറ്റകൃത്യങ്ങളില്‍പ്പെടുന്നവരില്‍ നിന്ന് ഈടാക്കാന്‍ എംവിഡിക്ക് സാധിക്കൂ. എല്ലാവരില്‍ നിന്നും പിഴ ഈടാക്കണമെന്നുമില്ല, " തിരുവനന്തപുപം ആര്‍ടിഓ ഓഫിസില്‍ നിന്ന് വ്യക്തമാക്കി എന്നും ഇന്ത്യ ടുഡേ റിപ്പോർട്ടിൽ പറയുന്നുണ്ട്.


ENGLISH SUMMARY: Fine For Auto rickshaw service denial 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam