നമ്മുടെ ഫേസ്ബുക്ക് പ്രൊഫൈൽ മറ്റാരെങ്കിലും നിരീക്ഷിക്കുന്നുണ്ടോ എന്നറിയാൻ എല്ലാവര്ക്കും ഇത്തിരി കൗതുകം കൂടുതലാണ്.
ഇതിനായി നിരവധി വ്യാജ ലിങ്കുകളും ആപ്പുകളും സൈബർ ലോകത്ത് കറങ്ങി നടക്കുന്നുണ്ട്. ഇതിന്റെ ചുവടുപിടിച്ച് പുതുതായി അവതരിച്ചിരിക്കുന്ന വിദ്യയാണ് പോസ്റ്റിന് താഴെയുള്ള കമന്റ് ബോക്‌സിൽ ‘@highlight’ എന്ന കമന്റ് ചെയ്യുക എന്നത്.
ഇത് വിശ്വസിച്ച് പലരും ഫേസ്ബുക്ക് പോസ്റ്റിന് താഴെ ഇത്തരത്തിൽ കമന്റ് ഇടുന്നതായി കണ്ടിട്ടുണ്ട്. എന്നാൽ ഈ വിദ്യയും വ്യാജമാണെന്നതാണ് യാഥാർത്ഥ്യം.
സ്വന്തം ഫ്രണ്ട് ലിസ്റ്റിലുള്ളവർക്ക് പോസ്റ്റ് ഹൈലൈറ്റ് ചെയ്യാനാണ് ‘@highlight’. ഈ കമന്റ് വരുന്നതോടെ സുഹൃത്തുക്കൾക്കെല്ലാം പോസ്റ്റുമായി ബന്ധപ്പെട്ട നോട്ടിഫിക്കേഷൻ പോകും. @friends, @everyone എന്നിങ്ങനെ കമന്റ് അടിച്ചാലും ഇതേ കാര്യം തന്നെ നടക്കും.
നമ്മുടെ പ്രൊഫൈൽ ആരൊക്കെ സന്ദർശിച്ചു എന്നറിയാൻ ഉപയോക്താക്കൾക്ക് സാധിക്കില്ല. അത് മെറ്റ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്