ബോളിവുഡ് താര ജോഡികളായ ദീപിക പദുകോണ്‍, രണ്‍വീര്‍ സിംഗ് എന്നിവര്‍ക്ക് പെണ്‍കുഞ്ഞ് ജനിച്ചു. ദമ്പതികളുടെ ആദ്യത്തെ കുട്ടിയാണിത്.
മുംബൈയിലെ എച്ച് എന്‍ റിലയന്‍സ് ഹോസ്പിറ്റലില്‍ ശനിയാഴ്ച രാത്രിയോടെ ഇരുവരും എത്തിയിരുന്നു. അതിന് പിന്നാലെ ഇരുവരുടെയും കുടുംബാംഗങ്ങളും ആശുപത്രിയില്‍ എത്തി.
ഫെബ്രുവരിയിലാണ് താരങ്ങള്‍ മാതാപിതാക്കളാകാന്‍ പോകുന്ന വിവരം സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്.അടുത്തിടെ ദീപികയും രണ്‍വീറും മെറ്റേണിറ്റി ഫോട്ടോ ഷൂട്ട് ചിത്രങ്ങളും പങ്കുവെച്ചിരുന്നു.
കഴിഞ്ഞ ദിവസം താരങ്ങള്‍ മുംബൈയിലെ സിദ്ധി വിനായക് അമ്പലത്തില്‍ ദര്‍ശനത്തിന് എത്തുകയും ചെയ്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്