ബോളിവുഡ് താരം വിദ്യ ബാലന്റെ പേരിൽ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാൻ ശ്രമിച്ചതായി പരാതി. നടിയുടെ പരാതിയിൽ മുംബൈ പൊലീസ് കേസെടുത്തു.
നടിയുടെ പേരിൽ ഉണ്ടാക്കിയ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി ജോലി വാഗ്ദാനം ചെയ്ത് ആളുകളെ സമീപിച്ചെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. ഫെബ്രുവരി 17, 19 തീയതികളിൽ നിരവധി പേരെ അക്കൗണ്ട് മുഖേന സമീപിച്ചതായാണ് വിവരം പുറത്തുവന്നിരിക്കുന്നത്.
വിദ്യയുടെ പേരിൽ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരംഭിച്ച അജ്ഞാതൻ പിന്നീട് പുതിയ ജിമെയിൽ അക്കൗണ്ടും തുടങ്ങി. ഈ രണ്ട് അക്കൗണ്ടുകളിലൂടെയും ബോളിവുഡിലെ പലരെയും ബന്ധപ്പെട്ടു.
സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വിദ്യ ബാലൻ മുംബൈ പൊലീസിൽ പരാതി റജിസ്റ്റർ ചെയ്യുകയായിരുന്നു.
സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഐടി നിയമത്തിലെ സെക്‌ഷന് 66(സി)പ്രകാരമാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്