ബിഗ് ബോസ് ഗ്രാൻഡ് ഫിനാലെയിൽ നിന്ന് തേർഡ് റണ്ണർ അപ്പായി നെവിനും പുറത്തേക്ക്. ഫാഷൻ കൊറിയോഗ്രാഫർ, സ്റ്റൈലിസ്റ്റ്, കലാസംവിധായകൻ തുടങ്ങീ നിലകളിൽ കഴിവുതളിയിച്ച നെവിൻ ഇത്തവണത്തെ സീസണിൽ ബെസ്റ്റ് എന്റർടെയ്നർ എന്നറിയപ്പെട്ടിരുന്നു.
നെവിൻ എവിക്ട് ആയതോട് കൂടി അനീഷ്, അനുമോൾ, ഷാനവാസ് എന്നീ മത്സരാർത്ഥികളാണ് ഇനി ബിഗ് ബോസ് വീട്ടിൽ അവശേഷിക്കുന്നത്. ആരാവും ഇത്തവണത്തെ ടൈറ്റിൽ വിജയി എന്നത് ആകാംക്ഷയോടെയാണ് പ്രേക്ഷകർ അടക്കം ഉറ്റുനോക്കുന്നത്.
സൂംബ പരിശീലകനും ഇൻറീരിയർ ഡിസൈനിംഗിൽ ബിരുദധാരിയുമാണ് നെവിൻ. കലാജീവിതത്തെ പ്രൊഫഷണലായി സമീപിക്കുന്ന ആളായാണ് നെവിൻ ബിഗ് ബോസ് വീട്ടിലേക്കെത്തിയത്.
നൃത്തത്തിലൂടെ ആരോഗ്യ പരിപാലനം നടത്തുന്ന ഡാൻസ് ഫിറ്റ്നസ് മേഖലയിൽ കഴിഞ്ഞ എട്ട് വർഷമായി അദ്ദേഹം പ്രവർത്തിക്കുന്നുണ്ട്. നൃത്തത്തിൻറെ റീൽസ് വീഡിയോകൾ അദ്ദേഹം പലപ്പോഴും ഇൻസ്റ്റയിലൂടെ പങ്കുവെക്കാറുണ്ടായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
