ഇത്തവണത്തെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്ക്കാരത്തിന് രണ്ട് പേരാണ് അർഹത നേടിയത്. ഊർവ്വശിയ്ക്കൊപ്പം ആ പുരസ്ക്കാരത്തിന് അർഹയായത് ബീന ആർ ചന്ദ്രനാണ്.
ഫാസിൽ റസാഖ് സംവിധാനം ചെയ്ത 'തടവ്' എന്ന ചിത്രത്തിലെ ഗീത എന്ന ടീച്ചറെ അവതരിപ്പിച്ചതിനാണ് ബീന ആർ ചന്ദ്രന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചത്.
54ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരം: മികച്ച നടൻ പൃഥ്വിരാജ്, മികച്ച നടിമാർ ഊർവ്വശിയും ബീന ആർ ചന്ദ്രനും
പട്ടാമ്പി പരുതൂർ സി.ഇ.യു.പി. സ്കൂളിലെ അധ്യാപികയും നാടക പ്രവർത്തകയും കൂടിയാണ് ബീന. "ഉർവശി ചേച്ചിക്കൊപ്പമാണ് അവാർഡ് എന്നത് ഇരട്ടി മധുരമാണെന്നാണ് ബീന പറയുന്നത്.
ഞാൻ അത്രത്തോളം ആരാധിക്കുന്ന വ്യക്തിയാണ്. ഉള്ളൊഴുക്ക് കണ്ടിരുന്നു. ഉള്ളൊഴുക്ക് കണ്ടതിന് ശേഷം പലരും പറഞ്ഞിരുന്നു നിങ്ങൾ തമ്മിൽ കടുത്ത മത്സരമാണെന്ന്.
എല്ലാവരും ഇതൊക്കെ പറയുന്നുണ്ടായിരുന്നെങ്കിലും ഞാൻ അവാർഡ് പ്രതീക്ഷിച്ചിരുന്നില്ലായെന്നുള്ളതാണ് സത്യം എന്ന് ബീന പറയുന്നു..
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്