കേരളം വിട്ടുപോകാതെ നടൻ ബാല. കൊച്ചി വിട്ടുവെങ്കിലും താൻ ഇവിടെത്തന്നെയുണ്ടെന്ന സൂചനനൽകിയിരിക്കുകയാണ് നടൻ ബാല.
താൻ കൊച്ചി വിട്ടെങ്കിലും അവരുടെ ഹൃദയത്തിൽ എന്നുമുണ്ടെന്ന് നടൻ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. പുതിയ വീടിന്റേതെന്ന് കരുതുന്ന വീഡിയോയും നടൻ പങ്കുവെച്ചു.
കായലിന്റെ തീരത്തുള്ള ഒരു മനോഹരമായ വീടിന്റെ വിഡിയോയാണ് ബാല സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ബാലയെയും ഭാര്യ കോകിലയേയും വിഡിയോയിൽ കാണാം. ഫോട്ടോഗ്രാഫറായ ശാലു പേയാടിനെ ടാഗ് ചെയ്താണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.
'ഞാൻ നിങ്ങളുടെ ബിഗ് ബി ബാലയായി തിരികെ വരും. മനോഹരമായ ഈ വീടിന്റെ സ്രഷ്ടാവ് ഷാലു കെ ജോർജിനും സിനിമാറ്റോഗ്രഫറും എന്റെ പ്രിയപ്പെട്ട അനുജനുമായ ശാലു പേയാടിനും നന്ദി. ഞാൻ കൊച്ചി വിട്ടു. പക്ഷേ, ഞാൻ എന്നും നിങ്ങളുടെ ഹൃദയത്തിൽ നിറഞ്ഞു നിൽക്കുമെന്ന് വിശ്വസിക്കുന്നു' എന്നും വിഡിയോയ്ക്കൊപ്പം ബാല കുറിച്ചു.
ബാല ഉടൻ സംവിധാനം ചെയ്യാൻ പോകുന്ന ഒരു ചിത്രം ഷൂട്ട് ചെയ്യാനും ബാലയ്ക്കും ഭാര്യയ്ക്കും താമസിക്കാനുമായി വാങ്ങിയ വീടാണിതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്