അനുപമ പരമേശ്വരനും ദർശന രാജേന്ദ്രനും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രമാണ് പർദ്ദ. ശക്തമായ സ്ത്രീ കഥാപാത്രങ്ങളുടെ കഥ പറയുന്ന ചിത്രം കൂടിയായിരുന്നു പർദ്ദ. പ്രവീൺ കന്ദ്രേഗുലയാണ് ചിത്രം സംവിധാനം ചെയ്തത്. മികച്ച അഭിപ്രായങ്ങൾ നേടിയിട്ടും ചിത്രം ബോക്സ് ഓഫീസിൽ വലിയ പരാജയമായിരുന്നു.
ചിത്രത്തിന്റെ പരാജയത്തെക്കുറിച്ച് മനസുതുറക്കുകയാണ് നടി അനുപമ. ചിത്രത്തിന്റെ റിസൾട്ടിൽ നിരാശയുണ്ടെന്നും എന്നാൽ ഹിറ്റിനപ്പുറം നല്ല സിനിമകൾ ചെയ്യാനാണ് തന്റെ ശ്രമമെന്നും അനുപമ പറഞ്ഞു.
'പർദ്ദ പരാജയപ്പെട്ടതിൽ എനിക്ക് വലിയ നിരാശയുണ്ട്. ആ സിനിമയ്ക്ക് സംഭവിച്ചതോർത്ത് എനിക്ക് വിഷമമുണ്ട്. പക്ഷെ ആ സത്യം നമ്മൾ ഉൾക്കൊള്ളണം. ഹിറ്റിന് അപ്പുറത്തേക്ക് പ്രേക്ഷകർക്ക് ഇഷ്ടമാകണം എന്ന ചിന്തയിലാണ് ഞാൻ ഓരോ സിനിമയും ചെയ്യുന്നത്. ഇപ്പോൾ കിഷ്കിന്ധാപുരിയിലും ബൈസണിലും ഞാൻ ചെയ്ത കഥാപാത്രങ്ങൾ തമ്മിൽ ഒരുപാട് വ്യത്യാസം ഉണ്ട്. അതിന് തന്നെയാണ് ഞാൻ ശ്രമിക്കുന്നത്'എന്നാണ് അനുപമ പറയുന്നത്.
മുഖം 'പർദ്ദ'കൊണ്ട് മറയ്ക്കുന്ന ഒരു പാരമ്പര്യമുള്ള ഗ്രാമത്തിൽ ജീവിക്കുന്ന സുബു എന്ന പെൺകുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. അനുപമ പരമേശ്വരനാണ് സുബ്ബുവായി സിനിമയിൽ എത്തിയത്.
ആനന്ദ മീഡിയയുടെ ബാനറിൽ വിജയ് ഡോൺകട, ശ്രീനിവാസലു പി.വി., ശ്രീധർ മക്കുവ എന്നിവർ നിർമിച്ച ചിത്രത്തിൽ മൃദുൽ സുജിത് സെൻ ഛായാഗ്രഹണവും, ധർമ്മേന്ദ്ര കാക്കറാല എഡിറ്റിങ്ങും നിർവഹിച്ചിരുന്നു. ഗോപി സുന്ദറാണ് സംഗീതം ഒരുക്കിയിയത്. ദർശനയുടെ ആദ്യത്തെ തെലുങ്ക് ചിത്രം കൂടിയാണിത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്