മുംബൈ: മാസങ്ങള്‍ നീണ്ട ചടങ്ങുകള്‍ക്കും ആഘോഷങ്ങള്‍ക്കും പരിസമാപ്തി കുറിച്ച് അനന്ത് അംബാനിയും രാധിക മര്‍ച്ചന്റും വിവാഹിതരായി. മുംബൈയിലെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ആഗോള സെലിബ്രിറ്റികളും ബോളിവുഡ് താരങ്ങളും മറ്റും പങ്കെടുത്ത സ്വപ്നതുല്യമായ ചടങ്ങില്‍ ദമ്പതികള്‍ വിവാഹിതരായി.
വിവാഹത്തിന് ശേഷം പുറത്തുവന്ന ആദ്യ ദൃശ്യങ്ങളില്‍ ആനന്ദ് അംബാനിയും രാധിക മര്‍ച്ചന്റും പുഞ്ചിരിയോടെ പരസ്പരം നോക്കുന്നത് കാണാം. ഇരുവരും കൈകോര്ഡത്തു പിടിച്ച് അഗ്നികുണ്ഡത്തിന് 7 വലത്തുവെച്ചു.
രാധിക മര്‍ച്ചന്റിന്റെ അമ്മ ഷൈല മര്‍ച്ചന്റ് അനന്ത് അംബാനിയെ വിവാഹ വേദിയിലേക്ക് സ്വാഗതം ചെയ്തതോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്.
റിയാലിറ്റി ടിവി താരങ്ങളായ കിം കര്‍ദാഷിയാന്‍, ക്ലോ കര്‍ദാഷിയാന്‍, സാംസങ് ചെയര്‍മാന്‍ ലീ ജെ-യോങ്, ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ദീപിക പദുക്കോണ്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെയും ഭാര്യ നിത അംബാനിയുടെയും ഇളയ മകനാണ് അനന്ത് അംബാനി.
അനന്ത് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങള്‍ മാര്‍ച്ചില്‍ മൂന്ന് ദിവസത്തെ ആഘോഷത്തോടെയാണ് ആരംഭിച്ചത്. ഗുജറാത്തിലെ ജാംനഗറിലാണ് ചടങ്ങ് നടന്നത്. റിഹാനയുടെ ഒരു സ്വകാര്യ സംഗീത പരിപാടിയായിരുന്നു ചടങ്ങിലെ ആകര്‍ഷണം.
ജൂണ്‍ ആദ്യം ഒരു ആഡംബര കപ്പലില്‍ അംബാനിമാര്‍ അതിഥികള്‍ക്ക് വിരുന്ന് നല്‍കി. ഹല്‍ദി ചടങ്ങ്, മെഹന്ദി ചടങ്ങ്, ശിവശക്തി പൂജ എന്നിവയും നടത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്