നടി ഏമി ജാക്സണ്‍ വിവാഹിതയാവുന്നു. ഇംഗ്ലീഷ് നടനും സംഗീതജ്ഞനുമായ എഡ് വെസ്റ്റ്‍വിക്ക് ആണ് വരന്‍. സ്വിറ്റ്സര്‍ലന്‍ഡിലെ ആല്‍പ്സ് പര്‍വതനിരയില്‍ വച്ചാണ് ഇരുവരും മോതിരം കൈമാറിയത്.
കഴിഞ്ഞ വര്‍ഷം ഹലോ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ഏമിയുമൊത്ത് വിവാഹ ജീവിതത്തിലേക്ക് കടക്കാനുള്ള തീരുമാനം എഡ് വെസ്റ്റ്‍വിക്ക് സൂചിപ്പിച്ചിരുന്നു.
അതേസമയം ഏമി ജാസ്കന്‍റെ രണ്ടാം വിവാഹമാണിത്. ഹോട്ടല്‍ വ്യവസായി ജോര്‍ജ് പനയോറ്റുമായുള്ള ബന്ധത്തില്‍ ഒരു കുട്ടിയുമുണ്ട്. എന്നാല്‍ 2019 ല്‍ ഇവര്‍ വേര്‍പിരിഞ്ഞു.
തമിഴ് ചിത്രം 2010 ല്‍ പുറത്തിറങ്ങിയ മദ്രാസപട്ടിണത്തിലൂടെയാണ് ഏമിയുടെ സിനിമാ അരങ്ങേറ്റം. തമിഴിന് പുറമെ ഹിന്ദി, തെലുങ്ക്, കന്നഡ, ഇംഗ്ലീഷ് ചിത്രങ്ങളിലും അഭിനയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്