മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് പ്രേമം. ചിത്രം പുറത്തിറങ്ങി 7 വർഷം കഴിഞ്ഞെങ്കിലും ഇപ്പോഴും പ്രേക്ഷകരുടെ പ്രിയ ചിത്രമാണിത്. എന്നാൽ പ്രേമത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രൻ സംവിധാനം ചെയ്തത രണ്ട് ചിത്രങ്ങളും അത്ര വിജയം ആയിരുന്നില്ല.
അതേസമയം ഇപ്പോൾ അൽഫോൺസം നിവിനും വീണ്ടും ഒരുമിക്കുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. അല്‍ഫോണ്‍സിന്റെ സ്റ്റോറി മെൻഷൻ ചെയ്ത് നിവിൻ സോഷ്യൽ മീഡിയയിൽ നല്‍കിയ മറുപടിയാണ് ഈ റിപ്പോർട്ടിന് കാരണം.
നിവിൻ പോളിയോടൊപ്പമുള്ള ഒരു പഴയ ചിത്രം പങ്കുവച്ച്, 'മച്ചാനേ അടുത്ത സിനിമ പൊളിക്കണ്ടേ' എന്നാണ് അല്‍ഫോണ്‍സ് സ്റ്റോറി ഇട്ടിരിക്കുന്നത്. ഇത് ഷെയർ ചെയ്തുകൊണ്ട് 'ഉറപ്പല്ലേ, പൊളിച്ചേക്കാം, എപ്പോഴേ റെഡി' എന്നായിരുന്നു നിവിന്റെ മറുപടി. ഇതോടെ ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രം ഉടനെ പുറത്തിറങ്ങുമെന്ന ആകാംക്ഷയിലാണ് ആരാധകർ. അതേസമയം ഇക്കാര്യത്തില്‍ വ്യക്തമായ സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്