എഡിഎച്ച്‌ഡിയുടെ ബുദ്ധിമുട്ടുകളെ കുറിച്ച് തുറന്ന് പറഞ്ഞ് ബോളിവുഡ് നടി ആലിയ ഭട്ട്. ക്യാമറയ്ക്ക് മുന്നില്‍ മാത്രമാണ് പൂര്‍ണ്ണ ശ്രദ്ധയോടെ ഇരിക്കാന്‍ കഴിയുന്നത്. കുട്ടിക്കാലം മുതലേ എപ്പോഴും സംസാരിച്ചുകൊണ്ടെ ഇരിക്കുമായിരുന്നു.
പലപ്പോഴും ക്ലാസിൽ നിന്ന് സംസാരിച്ചതിന്റെ പേരിൽ തന്നെ പുറത്താക്കിയിരുന്നെന്നും എന്നാല്‍ അന്നൊന്നും എഡിഎച്ച്ഡി ഉണ്ടെന്ന് തിരിച്ചറിഞ്ഞിരുന്നില്ലെന്നും ആലിയ പറഞ്ഞു.
തനിക്ക് എപ്പോഴും എല്ലാ കാര്യങ്ങളും വളരെ വേഗത്തില്‍ ചെയ്തുതീര്‍ക്കണമെന്ന ചിന്തയായിരുന്നുവെന്നും ഇതു കാരണം 45 മിനിറ്റില്‍ കൂടുതല്‍ മേക്കപ്പിനു പോലും ചിലവഴിക്കാന്‍ കഴിയാറില്ലെന്നും നടി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
മകള്‍ക്കൊപ്പവും ക്യാമറയ്ക്ക് മുന്നില്‍ അഭിനയിക്കുമ്ബോഴും മാത്രമാണ് ശ്രദ്ധയോടെ ഇരിക്കാന്‍ സാധിക്കുന്നത്. ഒരു സൈക്കോളജിക്കല്‍ ടെസ്റ്റിലൂടെയാണ് എഡിഎച്ച്‌ഡി ഉള്ള കാര്യം അറിയുന്നതെന്നും അടുത്തകാലത്താണ് ഇത് തിരിച്ചറിഞ്ഞതെന്നും നടി പറഞ്ഞു.
നേരത്തെ നടൻ ഫഹദ് ഫാസിലും തനിക്ക് എഡിഎച്ച്ഡി അവസ്ഥയുള്ള കാര്യം തുറന്നുപറഞ്ഞിരുന്നു. കുട്ടിക്കാലത്ത് തന്നെ ഡിഎച്ച്ഡി കണ്ടെത്തിയാൽ ചികിത്സിച്ച് മാറ്റാമെന്നും എന്നാൽ തനിക്ക് 41-ാം വയസ്സിൽ കണ്ടെത്തിയതിനാൽ ഇനി അത് മാറാനുള്ള സാധ്യതയില്ലെന്നുമായിരുന്നു ഫഹദ് ഫാസിൽ പറഞ്ഞത്. കോതമംഗലത്തെ പീസ് വാലി ചിൽഡ്രൻസ് വില്ലേജ് നാടിന് സമർപ്പിച്ചുകൊണ്ട് സംസാരിച്ചപ്പോഴായിരുന്നു ഫഹദ് ഇക്കാര്യം തുറന്നുപറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്