ചെന്നൈ: തമിഴ് നടൻ അജിത്ത് കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്നാണ് അദ്ദേഹത്തെ അശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് പുറത്തു വരുന്ന വിവരം.
തന്റെ ഏറ്റവും പുതിയ ചിത്രമായ വിടാമുയർച്ചിയുടെ ചിത്രീകരണത്തിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും തുടർന്ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം.
അതേസമയം വാർത്ത ശരിയാണെന്നും അജിത് ആശുപത്രിയില്‍ ചികിത്സയിലാണെന്നും നടനുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ പ്രതികരിച്ചു. അതുപോലെ തന്നെ ആശങ്കപ്പെടേണ്ട തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളൊന്നും അദ്ദേഹത്തിനില്ലെന്നും അടുത്തവൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്