ദി കേരള സ്റ്റോറി എന്ന ചിത്രത്തിലൂടെ പ്രശസ്തയായ ബോളിവുഡ് നടിയാണ് ആദാ ശർമ്മ. അന്തരിച്ച നടൻ സുശാന്ത് സിംഗ് രജ്പുത് താമസിച്ചിരുന്ന മുംബൈയിലെ മോണ്ട് ബ്ലാങ്ക് അപ്പാർട്ട്‌മെൻ്റിലെ ഫ്ലാറ്റ് താരം വാങ്ങിയതായി അടുത്തിടെ റിപോർട്ടുകൾ ഉണ്ടായിരുന്നു. ഇക്കാര്യത്തിൽ പതികരിച്ചിരിക്കുകയാണ് താരം.
സിദ്ധാർത്ഥ് കാനനുമായുള്ള ഒരു അഭിമുഖത്തിലാണ് ആദ ഈ ഫ്ലാറ്റ് വാങ്ങിയതിനെ സംബന്ധിച്ച് പ്രതികരിച്ചത്. താന്‍ ആ സ്ഥലം കാണാന്‍ പോയപ്പോള്‍ തന്നെ മാധ്യമ ശ്രദ്ധയില്‍പ്പെട്ടു.
അതിനെ തുടര്‍ന്നാണ് അന്ന് വാര്‍ത്തകള്‍ വന്നത്. എന്നെയും നമ്മുക്ക് നല്ല സിനിമകള്‍ നല്‍കി വിട്ടുപിരിഞ്ഞ നടനെക്കുറിച്ചും പല കമന്‍റുകളും ഞാന്‍ കണ്ടു അത് വേദനിപ്പിക്കുന്നതാണ്.
ഞാന്‍ അവിടെയാണോ തമസിക്കുന്നത് എന്നതൊക്കെ പിന്നെ വെളിപ്പെടുത്താവുന്ന കാര്യമാണ്. എന്‍റെ സ്വകാര്യതയാണത്. എന്നാണ് ആദാ ശര്‍മ്മ പറഞ്ഞത്.
2020-ൽ സുശാന്ത് സിംഗ് രാജ്പുത്തിൻ്റെ ദാരുണമായ മരണം രാജ്യത്തെ ഞെട്ടിച്ചിരുന്നു. അദ്ദേഹത്തിൻ്റെ മൃതദേഹം 2020 ജൂൺ 14-ഈ അപ്പാർട്ട്മെൻ്റിലാണ് കണ്ടെത്തിയത്. അതിനുശേഷം ഈ ഫ്ലാറ്റില്‍ ആരും താമസിച്ചിരുന്നില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്