71-ാം ദേശീയ ചലച്ചിത്ര പുരസ്‌കാരം രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്ന് ഏറ്റുവാങ്ങി അഭിനേതാക്കള്‍. ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് മലയാളത്തിന്റെ മോഹന്‍ലാല്‍ ഏറ്റുവാങ്ങി.
ഇതുകൂടാതെ അഞ്ച് പുരസ്‌കാരങ്ങളാണ് മലയാള സിനിമയ്ക്ക് ലഭിച്ചത്. മികച്ച സഹനടിയ്ക്കുള്ള പുരസ്‌കാരം ഉര്‍വശിയും സഹനടനുള്ള പുരസ്‌കാരം വിജയരാഘവനും ഏറ്റുവാങ്ങി.
മികച്ച മലയാള ചിത്രം ഉള്ളൊഴുക്കിന്റെ സംവിധായകന്‍ ക്രിസ്റ്റോ ടോമി, പൂക്കാലം എന്ന സിനിമയിലൂടെ മികച്ച എഡിറ്റര്‍ക്കുള്ള അവാര്‍ഡ് നേടിയ മിഥുന്‍ മുരളി, നോണ്‍ ഫീചര്‍ സിനിമ വിഭാഗത്തില്‍ എം കെ രാംദാസ് തുടങ്ങിയവര്‍ പുരസ്‌കാരങ്ങള്‍ ഏറ്റവാങ്ങി.
മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ട ഷാരൂഖ് ഖാന്‍, വിക്രാന്ത് മാസി എന്നിവരും മികച്ച നടിയായ റാണി മുഖര്‍ജിയും അവാര്‍ഡുകള്‍ സ്വീകരിച്ചു. ഡല്‍ഹി വിജ്ഞാന്‍ ഭവനിലായിരുന്നു അവാര്‍ഡ് വിതരണ ചടങ്ങുകള്‍.
30 വര്‍ഷത്തെ കരിയറില്‍ ആദ്യമായാണ് ഷാരൂഖ് ഖാന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിക്കുന്നത്. ഷാരൂഖിന് ജവാനിലെ പ്രകടനത്തിനും വിക്രാന്ത് മാസിക്ക് ട്വല്‍ത്ത് ഫെയില്‍ എന്ന സിനിമയിലെ പ്രകടനത്തിനുമാണ് ദേശീയ പുരസ്‌കാരം ലഭിച്ചിരിക്കുന്നത്.
മിസിസ് ചാറ്റര്‍ജി വേഴ്‌സസ് നോര്‍വെ എന്ന സിനിമയിലെ തീവ്രവികാരങ്ങളുള്ള കഥാപാത്രത്തെ അവതരിപ്പിച്ചതിനാണ് റാണി മുഖര്‍ജിക്ക് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. ട്വല്‍ത്ത് ഫെയിലാണ് മികച്ച ചിത്രം. കേരള സ്റ്റോറിയിലൂടെ സുദിപ്‌തോ സെന്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരവും സ്വീകരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
