മലയാള സിനിമയിലെ ലഹരി മാഫിയ ആരോപണങ്ങളോട് പ്രതികരിച്ച് സംവിധായകൻ ആഷിഖ് അബു.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഇത്തരം ലഹരി മാഫിയകളെപ്പറ്റി പറയുന്നുണ്ട്, അതുകൊണ്ട് തന്നെ ആരാണ് ശരിക്കുള്ള ഇവിടത്തെ ലഹരി മാഫിയയെന്ന് കണ്ടെത്തണമെന്ന് ആഷിഖ് അബു പറയുന്നു.
'ഇടുക്കി ഗോൾഡ്' എന്ന സിനിമ താൻ സംവിധാനം ചെയ്തു. അത് ആളുകൾ ഇന്നുമൊരു കൾട്ട് ആയി ആസ്വദിക്കുന്നു.
അതിന്റെ പേരിലാണ് ഒരു ലഹരി മാഫിയ വാദം തന്റെ മേൽ വന്നത്. ഇങ്ങനത്തെ വാദം ഉള്ളവർക്ക് ഇവിടത്തെ നിയമസംവിധാനത്തെ സമീപിക്കാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താൻ മട്ടാഞ്ചേരി മാഫിയയുടെ തലവനാണ് എന്ന വാദത്തെക്കുറിച്ചും ആഷിഖ് അബു തുറന്നുപറഞ്ഞു. 'ഞങ്ങളുടേത് ഒരു പേരും ഇല്ലാത്തൊരു ഗ്യാങ് ആണ്.
ഞങ്ങൾ സുഹൃത്തുക്കൾ ആയിട്ടുള്ളവരാണ് ആ ഗ്യാങ്ങിൽ ഉള്ളത്. സുഹൃത് ബന്ധത്തിന് അപ്പുറം യാതൊരു അജണ്ടയും ഞങ്ങൾക്ക് ഇല്ല. അതിനെ വ്യക്തിപരമായ വിമർശനങ്ങളായി കണ്ടാൽ മതി,' ആഷിഖ് അബു പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്