പുതിയ പ്ലാറ്റ്ഫോം അവതരിപ്പിച്ച്‌ യൂട്യൂബ്; യൂട്യൂബ് ക്രിയേറ്റര്‍മാര്‍ക്ക് ഇനി അരാധകരുമായി സംവദിക്കാം

SEPTEMBER 22, 2024, 9:40 AM

യൂട്യൂബ് ക്രിയേറ്റര്‍മാര്‍ക്ക് ഇനി അരാധകരുമായി സംവദിക്കാം. ഇതിനായി പുതിയ പ്ലാറ്റ്ഫോം അവതരിപ്പിച്ചിരിക്കുകയാണ് യൂട്യൂബ്.

 കമ്മ്യൂണിറ്റീസ് എന്ന പേരിലാണ് പ്ലാറ്റ്ഫോം ഒരുക്കിയിരിക്കുന്നത്. ഡിസ്‌കോർഡ്, റെഡ്ഡിറ്റ് പോലുള്ള പ്ലാറ്റ്‌ഫോമുകള്‍ക്ക് സമാനമാണിതെന്നാണ് സൂചന.

യൂട്യൂബ് ചാനലുമായി ബന്ധിപ്പിച്ചാണ് ഇതിന്‍റെയും പ്രവർത്തനം. ഇനി ആരാധകരുമായി ഇടപഴകാൻ ക്രിയേറ്റർമാർക്ക് ഡിസ്‌കോർഡ്, റെഡ്ഡിറ്റ് പോലുള്ള മറ്റ് പ്ലാറ്റ്‌ഫോമുകളെ ആശ്രയിക്കേണ്ടിവരില്ല. കമ്മ്യൂണിറ്റിസ് വഴി ബന്ധപ്പെടാനാകും.

vachakam
vachakam
vachakam

ഈ പ്ലാറ്റ്ഫോം വഴി കാഴ്ചക്കാർക്ക് പരസ്പരം ഇടപഴകാനും സാധിക്കും. നേരത്തെ യൂട്യൂബ് വീഡിയോയ്ക്ക് കമന്‍റ് ചെയ്യാൻ മാത്രമാണ് കാഴ്ചക്കാരെ അനുവദിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ കാഴ്ചക്കാർക്കും ക്രിയേറ്റർ കമ്മ്യൂണിറ്റിയില്‍ അവരുടെ കണ്ടന്റ് ഷെയർ ചെയ്യാനുമാകും.

ചിത്രങ്ങളും വീഡിയോയും ടെക്സ്റ്റും ഉപയോഗിച്ച്‌ ക്രിയേറ്ററുമായും മറ്റ് കാഴ്ചക്കാരുമായും സംവദിക്കാനാകുമെന്ന മെച്ചവുമുണ്ട്. സബ്‌സ്‌ക്രൈബർമാർക്ക് മാത്രമാണ് ഈ ഫീച്ചർ ലഭ്യമാവുക. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam