കിടിലം ഫീച്ചറുകൾ അവതരിപ്പിച്ച് ജനശ്രദ്ധ നേടുകയാണ് വാട്സ്ആപ്പ്. ഇപ്പോഴിതാ വാട്‌സ് ആപ്പ് പുത്തൻ ഫീച്ചറാണ് അവതരിപ്പിക്കാനൊരുങ്ങുന്നത്. വാട്‌സ് ആപ്പിൽ ചാറ്റ് തീം കസ്റ്റമൈസേഷൻ ഫീച്ചർ വരുന്നുവെന്ന റിപ്പോർട്ട് ആണ് പുറത്ത് വരുന്നത്.
പുതിയ ഫീച്ചറിലൂടെ ഉപയോക്താക്കൾക്ക് കൂടുതൽ വ്യക്തിഗത സേവനം കൊണ്ടുവരാനാണ് വാട്ട്‌സ്ആപ്പ് ലക്ഷ്യമിടുന്നത്. വരാനിരിക്കുന്ന പുതിയ ഫീച്ചർ ഉപയോഗിച്ച് നിങ്ങൾക്ക് വ്യക്തിഗത ചാറ്റുകൾക്കായി തീമുകൾ മാറ്റാനാകും.
നിലവിൽ, തിരഞ്ഞെടുത്ത ഉപയോക്താക്കൾക്കായി ഈ ഫീച്ചർ ബീറ്റ ടെസ്റ്റിംഗ് ഘട്ടത്തിലാണ്. എല്ലാവർക്കുമായി കമ്പനി ഉടൻ തന്നെ ഫീച്ചർ പുറത്തിറക്കും. എല്ലാവർക്കുമായി പുതിയ വ്യക്തിഗത ഓപ്ഷനുകൾ കൊണ്ടുവരാൻ പുതിയ ഫീച്ചർ ലക്ഷ്യമിടുന്നു.
ഫീച്ചറിലൂടെ ഇപ്പോൾ 22-ലധികം വ്യത്യസ്ത തീമുകൾ ലഭ്യമാകും. ഇത് കൂടാതെ നിങ്ങൾക്ക് 20 വ്യത്യസ്ത നിറത്തിലുള്ള ഓപ്ഷനുകളും ലഭിക്കും. ഇത് വഴി നമ്മൾ ആഗ്രഹിക്കുന്ന രീതിയിൽ സന്ദേശത്തിന്റെ നിറവും വാൾപേപ്പറും മാറ്റാൻ കഴിയുമെന്നാണ് വിവരം.
ഫീച്ചർ സജ്ജീകരിക്കാൻ
ചാറ്റിൽ ലഭ്യമായ ‘തീം’ ഓപ്ഷനിലേക്ക് പോകുക. ആദ്യം ഒരു ചാറ്റ് തുറക്കുക. തുറന്ന ശേഷം സ്ക്രീനിൻ്റെ സൈഡിലെ മൂന്ന് ഡോട്ടുകൾ കാണാം. അതിൽ ക്ലിക്ക് ചെയ്യുക, നിങ്ങൾക്ക് ഒരു ‘തീം മാറ്റുക’ ഓപ്ഷൻ ലഭിക്കും.’ നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് അതിൽ നിന്ന് തീം തിരഞ്ഞെടുക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്