സ്നാപ്ഡ്രാ​ഗൺ 6 ജെൻ, 5000 എംഎഎച്ച് ബാറ്ററി;  കിടിലൻ ഫീച്ചറുകളുമായി മോട്ടോ ജി75 5ജി

OCTOBER 1, 2024, 8:55 PM

മോട്ടോറോളയുടെ ഏറ്റവും പുതിയ ജി സിരീസ് സ്‌മാര്‍ട്ട്ഫോണായ മോട്ടോ ജി 75 5ജി പുറത്തിറങ്ങി.സ്നാപ്ഡ്രാ​ഗൺ സിക്സ്ത്ത് ജെനറേഷന്‍ ചിപ്‌സെറ്റ് 3യിൽ വരുന്നതാണ് ഫോൺ.

 പ്രത്യേകത

ഡബിൾ നാനോ സിം ഇടാന്‍ കഴിയുന്നതാണ് മോട്ടോ ജി75 5ജി സ്‌മാര്‍ട്ട്ഫോണിന്റെ പ്രത്യേകത. ആന്‍ഡ്രോയ്‌ഡ് 14 പ്ലാറ്റ്‌ഫോമില്‍ വരുന്ന ഫോണിനുള്ളത് 6.78 ഇഞ്ചിന്‍റെ ഫുള്‍ എച്ച്‌ഡി+ ഡിസ്‌പ്ലെയാണ്.

vachakam
vachakam
vachakam

സ്ക്രീനിന് ഗോറില്ല ഗ്ലാസ് 5 സുരക്ഷ നല്‍കിയിരിക്കുന്നു. ഫ്രണ്ട് ക്യാമറ 16 മെ​ഗാ പിക്സലാണ്. മിലിറ്ററി നിലവാരത്തിലുള്ള MIL-STD 810H സര്‍ട്ടിഫിക്കറ്റും ഐപി68 റേറ്റിംഗും വരുന്ന ഫോണ്‍ പൊടിപടലങ്ങളിലും വെള്ളത്തിനടിയിലും സുരക്ഷ ഉറപ്പാക്കുമെന്ന് പ്രതീക്ഷിക്കാം.

ബ്ലൂടൂത്ത് 5.4, ജിപിഎസ്, എല്‍ടിഇപിപി, ഗ്ലോനാസ്സ് ഗലീലിയോ, എന്‍എഫ്‌സി, യുഎസ്‌ബി ടൈപ്പ്-സി പോര്‍ട്ട്, വൈഫൈ 802.11 എന്നിവയാണ് 5ജിക്ക് പുറമെ ഫോണിലുള്ള മറ്റ് കണക്റ്റിവിറ്റികള്‍.

5000 എംഎഎച്ച് ബാറ്ററിക്കൊപ്പം വരുന്നത് 30 വാട്ട്സ് വയേര്‍ഡ് ഫാസ്റ്റ് ചാര്‍ജറും 15 വാട്ട്‌സ് വയര്‍ലെസ് ചാര്‍ജിംഗ് സംവിധാനവുമാണ്. പൂജ്യത്തില്‍ നിന്ന് 50 ശതമാനത്തിലേക്ക് ചാര്‍ജ് എത്താന്‍ 25 മിനിറ്റ് മതിയെന്നാണ് കമ്പനി അവകാശപ്പെടുന്നത്. മൂന്ന് നിറങ്ങളിലുള്ള ഫോണ്‍ യൂറോപ്പിന് പുറമെ ലാറ്റിനമേരിക്കയിലും തെരഞ്ഞെടുക്കപ്പെട്ട ഏഷ്യാ - പസിഫിക് രാജ്യങ്ങളിലും ലഭ്യമാകും.

vachakam
vachakam
vachakam

എട്ട് ജിബി റാമും 256 ജിബി സ്റ്റോറേജും വരുന്ന മോഡലിന് യൂറോപ്പില്‍ 299 യൂറോയാണ് (ഏതാണ്ട് 27,000 ഇന്ത്യന്‍ രൂപ) വില. മൈക്രോ എസ്‌ഡി കാര്‍ഡിലൂടെ സ്റ്റോറേജ് 1 ടിബി വരെയായി ഉയര്‍ത്താം. 


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam