അജ്ഞാത അക്കൗണ്ടുകളിൽ നിന്നും അയയ്‌ക്കുന്ന അനാവശ്യ സന്ദേശങ്ങളിൽ നിന്ന് ഉപയോക്താക്കളെ സംരക്ഷിക്കാൻ ഫീച്ചറുമായി വാട്ട്‌സ്ആപ്പ്. ഈ ഫീച്ചർ സന്ദേശങ്ങൾ സ്വയമേവ ഫിൽട്ടർ ചെയ്യുകയും തടയുകയും ചെയ്യും.
തിരഞ്ഞെടുത്ത ബീറ്റാ ടെസ്റ്ററുകൾക്ക് നിലവിൽ ലഭ്യമാണ്. ഇതിനായി Settings > Privacy > Advanced > Block Unknown Account Messages എന്ന ഓപ്ഷൻ ഇനേബിൾ ചെയ്താൽ മതി. ഇത് സ്പാം അടക്കമുള്ള അനാവശ്യ ഉള്ളടക്കത്തിൽ നിന്നും ഉപയോക്താക്കളെ സംരക്ഷിക്കും.
അതോടൊപ്പം വീഡിയോ കോളുകളിലും പുതിയ ഫീച്ചർ എത്തിയിട്ടുണ്ട്. വീഡിയോ കോളുകൾക്ക് ഇഫക്ടുകൾ ചേർക്കാൻ കഴിയുന്ന ഫിൽറ്റർ ഓപ്ഷനും ബാക്ക്ഗ്രൗണ്ട് ഓപ്ഷനുമാണ് വാട്‌സ്ആപ്പ് പുതിയതായി അവതരിപ്പിച്ച മാറ്റം. ഫിൽറ്റർ വഴി വീഡിയോയിൽ സ്പ്ലാഷ് പോലുള്ള ഇഫക്ടുകൾ ചേർക്കാൻ അനുവദിക്കുന്നു.
ബാക്ക് ഗ്രൗണ്ട് ഓപ്ഷൻ വഴിയും വാട്സ്ആപ്പ് കോൾ ആസ്വാദ്യകരമാക്കാൻ കഴിയും. ബാക്ഗ്രൗണ്ട് ഓപ്ഷനിൽ ലഭിക്കുന്ന ബ്ലർ ഓപ്ഷൻ ഉപഭോക്താക്കൾക്ക് ഉപകാരപ്രദമായ ഒന്നാണ്. ഏതെങ്കിലും മീറ്റിങ്ങുകളിൽ പങ്കെടുക്കുമ്പോഴോ മറ്റ് ഒദ്യോഗിക പരിപാടികളിൽ പങ്കെടുക്കുമ്പോഴോ ബ്ലർ ഓപ്ഷൻ ഉപകാരപ്പെടും.
വാട്ട്‌സ്ആപ്പ് മറ്റ് ഫീച്ചറുകളോടൊപ്പം ഒരു ടച്ച് അപ്പ് ഫീച്ചറും അവതരിപ്പിച്ചു. മങ്ങിയ ക്രമീകരണങ്ങളിൽ തെളിച്ചം വർധിപ്പിക്കുന്ന ഒരു ലോ ലൈറ്റ് ഓപ്ഷൻ ഉണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്