ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകി ഈ വർഷത്തെ ഭൗതികശാസ്ത്ര നൊബേൽ ജേതാവ് ജെഫ്രി ഹിൻ്റൺ. എ ഐ യുടെ പ്രതികൂല ഫലങ്ങളെക്കുറിച്ച് ആശങ്കയുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നൊബേൽ പ്രഖ്യാപനത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യാവസായിക വിപ്ലവത്തിന് സമാനമായ സ്വാധീനം ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉണ്ടാക്കും. ശാരീരിക ശക്തി വർദ്ധിപ്പിക്കുന്നതിന് പകരം അത് ആളുകളുടെ ബുദ്ധിപരമായ കഴിവുകൾ മെച്ചപ്പെടുത്തും. നമ്മേക്കാൾ ശക്തിയുള്ള മറ്റൊന്നിൻ്റെ അനുഭവം നമുക്കില്ല. നമുക്ക് മെച്ചപ്പെട്ട ആരോഗ്യ പരിരക്ഷ ലഭിക്കും. ഉൽപ്പാദനക്ഷമതയിൽ വലിയ പുരോഗതിയുണ്ടാകും.
എന്നാല്‍, മോശം അനന്തരഫലങ്ങളെക്കുറിച്ചും ആശങ്കപ്പെടേണ്ടതുണ്ട്, പ്രത്യേകിച്ചും ഇത് നിയന്ത്രണാതീതമാകുമ്ബോഴുള്ള ഭീഷണിയെക്കുറിച്ച്, അദ്ദേഹം പറഞ്ഞു. താൻ കൂടുതലായി ഉപയോഗിക്കുന്ന എ.ഐ. ടൂള്‍ ചാറ്റ്ജിപിടിയാണെന്ന് ചോദ്യത്തിന് ഉത്തരമായി ജിയോഫ്രി വ്യക്തമാക്കി.
ആരോഗ്യ സംരക്ഷണം, ശാസ്ത്ര ഗവേഷണം, കാലാവസ്ഥാ വ്യതിയാന ലഘൂകരണം തുടങ്ങിയ മേഖലകളില്‍ എ.ഐയുടെ അനന്തമായ സാധ്യതകളെ അംഗീകരിക്കുമ്ബോള്‍,അതിന്‍റെ അപ്രതീക്ഷിത പ്രത്യാഘാതങ്ങള്‍ക്കും എതിരെ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്