ഗൂഗിളിൻ്റെ എഐ ചാറ്റ്ബോട്ട് ജെമിനി ലൈവ് ഇനി മലയാളം ഉൾപ്പെടെ വിവിധ ഇന്ത്യൻ ഭാഷകളിൽ സംസാരിക്കും. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ബംഗാളി, ഗുജറാത്തി, മറാത്തി, ഉറുദു, ഹിന്ദി എന്നീ ഒമ്പത് ഇന്ത്യൻ ഭാഷകൾ തിരിച്ചറിയാനും ആ ഭാഷകളിൽ പ്രതികരിക്കാനും ജെമിനിക്ക് കഴിയും.
വ്യാഴാഴ്ച നടന്ന 'ഗൂഗിൾ ഫോർ ഇന്ത്യ 2024' ഇവൻ്റിലാണ് കമ്പനി പുതിയ ഇന്ത്യൻ ഭാഷകളിൽ സേവനം പ്രഖ്യാപിച്ചത്. ജെമിനി എഐ അടിസ്ഥാനമാക്കി ശബ്ദനിര്‍ദേശങ്ങള്‍ക്ക് ശബ്ദത്തില്‍ തന്നെ മറുപടി നല്‍കുന്ന ‘കോണ്‍വര്‍സേഷണല്‍ എഐ ഫീച്ചര്‍’ ആണ് ജെമിനി ലൈവ്.
ജെമിനി അഡ്വാൻസ്ഡ് എഡിഷൻ്റെ ഉപയോക്താക്കൾക്ക് തുടക്കത്തിൽ ജെമിനി ലൈവ് ഫീച്ചർ ലഭ്യമായിരുന്നു, എന്നാൽ അടുത്തിടെ ഈ സേവനം ആന്‍ഡ്രോയിഡ് ഐഒഎസ്‌ഉപഭോക്താക്കള്‍ക്ക് 10 വ്യത്യസ്ത ഭാഷകളിൽ സൗജന്യമായി ലഭ്യമാക്കി. ഈ ഭാഷകൾക്ക് പുറമെ ഒമ്പത് ഇന്ത്യൻ ഭാഷകളിലും ഇത് ലഭ്യമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്