ഒരൊറ്റ മോഡലില്‍ ആശിച്ചതെല്ലാം !!  ഐഫോണ്‍ 17 സ്ലിം മോഡലുമായി ആപ്പിൾ 

OCTOBER 8, 2024, 8:32 PM

ഹൈപ്പ് മാനം മുട്ടെ ആയിരുന്നെങ്കിലും  പ്രതീക്ഷിച്ച വില്‍പനയിലേക്ക്  ഐഫോണ്‍ 16 സിരീസിന് ഇതുവരെ ഉയരാനായിട്ടില്ല. ആ ക്ഷീണം മാറ്റാന്‍ പുതിയ പരീക്ഷണവുമായി എത്തിയിരിക്കുകയാണ് ആപ്പിള്‍. 2025ല്‍ ആപ്പിള്‍ കമ്പനി ഐഫോണ്‍ 17 സ്ലിം എന്നൊരു സ്‌മാര്‍ട്ട്ഫോണ്‍ മോഡല്‍ പുറത്തിറക്കും എന്നാണ് റിപ്പോര്‍ട്ടുകൾ .

 പേര് പോലെ തന്നെ ഭാരം കുറഞ്ഞ സ്ലിം മോഡിലായിരിക്കും ഫോൺ. പുതിയ ഒഎല്‍ഇഡി ഡിസ്‌പ്ലെയോടെയാവും ഈ സ്‌മാര്‍ട്ട്ഫോണ്‍ മോഡല്‍ എത്തുക എന്ന് ഡിജിടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഈ പുത്തന്‍ സാങ്കേതികവിദ്യയാണ് കട്ടി കുറഞ്ഞ ഡിസ്പ്ലെ ഉപഭോക്താക്കള്‍ക്ക് സാധ്യമാക്കുക. ഇതോടെ ഫോണിന്‍റെ ആകെ കട്ടിയും കുറയും. 


vachakam
vachakam
vachakam

എന്നാല്‍ ഡിസ്പ്ലെയുടെ വലിപ്പം കുറയ്ക്കുമോ എന്ന് വ്യക്തമല്ല. ഐഫോണ്‍ 15 പ്ലസിനേക്കാള്‍ ചെറിയ ഡിസ്‌പ്ലെയായിരിക്കും ഐഫോണ്‍ 17 സ്ലിമ്മില്‍ വരിക എന്ന റിപ്പോര്‍ട്ട് മുമ്പ് പുറത്തുവന്നിരുന്നു. പുതിയ ഒഎല്‍ഇഡി ഡിസ്‌പ്ലെ പാനലിനായി നോവാടെക്കുമായി ആപ്പിള്‍ കരാറിലെത്തും എന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

റീയര്‍ ക്യാമറ മൊഡ്യൂള്‍ ഫോണിന്‍റെ മധ്യഭാഗത്തേക്ക് ആപ്പിള്‍ മാറ്റിയേക്കും എന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.  ഈ ഫോണിന് ആപ്പിളിന്‍റെ നിലവിലെ വിലയേറിയ ഫോണായ ഐഫോണ്‍ 16 പ്രോ മാക്‌സിനേക്കാള്‍ വിലയുണ്ടാകും  എന്നാണ് സൂചന. 

നിലവിലെ ഐഫോണ്‍ 16 പ്രോ മാക്‌സിനേക്കാളും വിലയേറിയതാവും ഐഫോണ്‍ 17 സ്ലിം എന്നാണ് സൂചന. നിലവില്‍ ഐഫോണ്‍ 16 പ്രോ മാക്‌സിന്‍റെ 256 ജിബി അടിസ്ഥാന വേരിയന്‍റ് 1,44,900 രൂപയ്ക്കും 512 ജിബി മോഡല്‍ 1,64,900 രൂപയ്ക്കും 1ടിബി വേരിയന്‍റ് 1,87,900 രൂപയ്ക്കുമാണ് ആപ്പിള്‍ വില്‍ക്കുന്നത്. റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതുപോലെ ഐഫോണ്‍ 17 സ്ലിം വന്നാല്‍ ആപ്പിള്‍ പ്ലസ് മോഡല്‍ പിന്‍വലിച്ചേക്കും. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam