ആൻഡ്രോയിഡിനെ അപേക്ഷിച്ച് ഐഫോണിൽ കോൾ റെക്കോർഡിംഗ് ഫീച്ചർ ഇല്ല എന്നതാണ് പലരും ചൂണ്ടിക്കാണിച്ച ഒരു കാര്യം. എന്നാൽ ഇപ്പോൾ പരിഹാരം എത്തി. ഐഫോണിലും കോള്‍ റെക്കോര്‍ഡിങ് ഫീച്ചര്‍ അവതരിപ്പിക്കുകയാണ് കമ്പനി.
ഐഒഎസ് 18.1 അപ്പ്‌ഡേറ്റില്‍ ഇനി കോള്‍ റിക്കോര്‍ഡിങ് ലഭ്യമാകും. സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ചെയ്യാന്‍ കഴിയുന്ന എല്ലാ ഫോണുകളിലും കോള്‍ റിക്കോര്‍ഡ് ചെയ്യാവുന്നതാണ്.
ഇപ്പോൾ ബീറ്റാ ടെസ്റ്റിംഗിലുള്ള 18.1 അപ്‌ഡേറ്റിൽ കോൾ റെക്കോർഡിംഗ് ഫീച്ചർ വന്നപ്പോൾ ഇത് സ്ഥിരീകരിച്ചു. ഐഫോണ്‍ 15 പ്രോ, 15 പ്രോ മാക്‌സ് ഫോണുകളിലും പുതിയതായി എത്തിയ 16ന്റെ മോഡലുകളിലും മാത്രമേ ആപ്പിള്‍ ഇന്റലിജന്‍സ് എന്ന എഐ ഫീച്ചര്‍ ലഭ്യമാകൂ.
കാലങ്ങളായുള്ള ഉപയോക്താക്കളുടെ ആവശ്യമാണ് കോള്‍ റിക്കോര്‍ഡിങ്. കോള്‍ സ്‌ക്രീനിന്റെ ഇടത് ഭാഗത്ത് മുകളിലായി വോയ്‌സ് മെമോയുടെ വേവ് ഫോം ഐക്കണ്‍ വരും.
ഇത് ടാപ്പ് ചെയ്താല്‍ കോള്‍ റെക്കോര്‍ഡ് ചെയ്യാം. കോളിനിടയ്ക്ക് തന്നെ റെക്കോര്‍ഡ്, പോസ് ചെയ്യാനും സ്റ്റോപ്പ് ചെയ്യാനും കഴിയും. റെക്കോര്‍ഡ് ചെയ്യുന്ന വിവരം മറുതലയ്ക്കലുള്ള ആളെ അറിയിക്കുകയും ചെയ്യും. റെക്കോര്‍ഡ് ആകുന്ന കോളുകള്‍ നോട്‌സ് ആപ്പിലെ കോള്‍ റെക്കോര്‍ഡിങ് ഫോള്‍ഡറില്‍ സേവ് ആകും. ഈ കോള്‍ റെക്കോര്‍ഡുകള്‍ ടെക്സ്റ്റ് ആയി ട്രാന്‍സ്‌ക്രൈബ് ചെയ്യാം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്