വേഗം അപ്‌ഡേറ്റ് ചെയ്തോളൂ... ഗൂഗിള്‍ ക്രോം ഉപയോക്താക്കളെ കാത്തിരിക്കുന്നത് വലിയ അപകടം

SEPTEMBER 30, 2024, 1:43 PM

ലോകത്തിലെ ഏറ്റവും ജനപ്രിയമായ വെബ് ബ്രൗസറാണ് ഗൂഗിള്‍ ക്രോം. ദശലക്ഷക്കണക്കിന് ആളുകൾ ദിവസവും ഗൂഗിള്‍ ക്രോം  ആക്‌സസ് ചെയ്യുന്നു. എന്നാൽ ക്രോം ഉപയോഗിക്കുമ്പോൾ ഗുരുതരമായ അപകടങ്ങളുണ്ടാകുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഗൂഗിൾ ക്രോമിൽ ഒന്നിലധികം സുരക്ഷാ പിഴവുകൾ കണ്ടെത്തിയിട്ടുണ്ടെന്നും ഇത് ഉപയോക്താക്കൾക്ക് ഗുരുതരമായ ഭീഷണിയാണെന്നും മുന്നറിയിപ്പിൽ പറയുന്നു. ഈ പിഴവുകൾ മുതലെടുത്ത് ഹാക്കർമാർക്ക് സിസ്റ്റത്തെ തകർക്കാൻ കഴിയുമെന്ന് ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം സിഇആർടി-ഇൻ മുന്നറിയിപ്പ് നൽകി.

2024 സെപ്റ്റംബർ 26-ന് പുറത്തിറക്കിയ ഏറ്റവും പുതിയ സിഇആർടി-ഇന്നിന്‍റെ നോട്ടിലാണ് ക്രോമിലെ പ്രശ്‌നങ്ങളെക്കുറിച്ച്‌ പറയുന്നത്. ഉപയോക്താക്കളുടെ സിസ്റ്റങ്ങളെ ബാധിക്കാൻ സാധ്യതയുള്ളതിനാല്‍ ഈ പിഴവുകളെ ഉയർന്ന തീവ്രതയുടെ പ്രശ്നങ്ങളുടെ കൂട്ടത്തിലാണ് സിഇആർടി-ഇന്‍ ചേർത്തിരിക്കുന്നത്.

vachakam
vachakam
vachakam

ജാവാസ്ക്രിപ്റ്റ് എൻജിനിലെ (V8) പിഴവുകളും അനുചിതമായ നിർവഹണങ്ങളും കാരണമാണ് ഈ കേടുപാടുകള്‍ സംഭവിക്കുന്നതെന്ന് സിഇആർടി-ഇൻ പറയുന്നു. ടാർഗെറ്റഡ് സിസ്റ്റത്തില്‍ അനിയന്ത്രിതമായ കോഡ് എക്സിക്യൂട്ട് ചെയ്യുന്നതിലൂടെ ഹാക്കർമാർക്ക് സിസ്റ്റം ക്രാഷ് ചെയ്യാനാകും.

സുരക്ഷാ തകരാറുകള്‍ മൂലമുള്ള അപകടസാധ്യതകള്‍ കുറയ്ക്കുന്നതിന് ഏറ്റവും പുതിയ പതിപ്പിലേക്ക് ക്രോമിനെ അപ്ഡേറ്റ് ചെയ്യാനാണ് സിഇആർടിഇന്നും ഗൂഗിളും ശക്തമായി ശിപാർശ ചെയ്യുന്നത്. ഗൂഗിള്‍ അതിന്‍റെ ക്രോം ബ്രൗസറില്‍ ഈ കേടുപാടുകള്‍ പരിഹരിക്കുന്ന ഒരു അപ്‌ഡേറ്റ് ഇതിനകം തന്നെ പുറത്തിറക്കിയിട്ടുണ്ട്. കൂടാതെ നിങ്ങള്‍ ഗൂഗിള്‍ ക്രോമിന്‍റെ 129.0.6668.70 അല്ലെങ്കില്‍ അതിന് ശേഷമുള്ള പതിപ്പാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കുകയും വേണം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam