വീണ്ടും വ്യത്യസ്തമായ ഫീച്ചറുമായി വാട്ട്‌സ്ആപ്പ്. പിക്ചര്‍ ക്വാളിറ്റിക്കായാണ് പുതിയ ഫീച്ചര്‍ വാട്സ്‌ആപ്പ് കൊണ്ടുവരുന്നത്.മെറ്റ എഐക്ക് ശബ്ദ നിര്‍ദേശം നല്‍കിയാല്‍ ഫോട്ടോകള്‍ എഡിറ്റ് ചെയ്ത് ലഭിക്കുന്നതാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയമായ സംവിധാനം.
റിയല്‍-ടൈം വോയ്സ് മോഡിലൂടെ മെറ്റ എഐയുമായി സംസാരിച്ച് ഫോട്ടോ എഡിറ്റ് ചെയ്യാന്‍ ആവശ്യപ്പെടാം. വാട്സ്‌ആപ്പിന്റെ ബീറ്റ വേര്‍ഷനില്‍ കുറച്ച് കാലമായി പ്രത്യക്ഷപ്പെട്ടിരിക്കുന്ന വോയ്സ് മോഡ് ഫീച്ചര്‍ ഉടന്‍ വ്യാപകമായി അവതരിപ്പിക്കപ്പെടും.
മെറ്റ എഐയുമായി ഫോട്ടോകൾ പങ്കിടാനും ചാറ്റ്ബോട്ടിനോട് ചോദിച്ച് എഡിറ്റ് ചെയ്യാനും കഴിയും. ചിത്രങ്ങളിലെ അനാവശ്യ ഭാഗങ്ങൾ നീക്കം ചെയ്യാനും പശ്ചാത്തലം മാറ്റാനും സാധിക്കും. മെറ്റാ കണക്ട് ഇവൻ്റിലാണ് കമ്പനി ഈ ഫീച്ചർ അവതരിപ്പിച്ചത്. വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് വേവ്ഫോം ബട്ടൺ അമർത്തി മെറ്റാ എഐയുമായി സംസാരിക്കാം.
ഒരു ചിത്രം അയച്ചുകൊടുത്താല്‍ അതെന്താണ് എന്ന് മെറ്റ എഐ വിശദീകരിക്കുന്ന ഫീച്ചറും അണിയറയില്‍ ഒരുങ്ങുകയാണ്. ഫോട്ടോയുടെ ഉള്ളടക്കത്തെ കുറിച്ച് വാട്സ്‌ആപ്പ് യൂസര്‍മാര്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കാം. മെറ്റ എഐ ഇതിന് ഉത്തരം നല്‍കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്