ഈ ബ്രൗസര്‍ ഉപയോഗിക്കുന്നവര്‍ ജാഗ്രതൈ...സൂക്ഷിച്ചില്ലേൽ മുട്ടൻ പണി !!

OCTOBER 10, 2024, 2:45 PM

മൈക്രോസോഫ്റ്റ് എഡ്‌ജ് ബ്രൗസര്‍ ഉപയോഗിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ കമ്ബ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (CERT-In).

എഡ്‌ജില്‍ ഹൈ റിസ്‌ക് കാറ്റഗറിയില്‍പ്പെടുന്ന സൈബര്‍ ഭീഷണിയാണ് ഏജന്‍സി ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഇതിന് പിന്നാലെ ഉപയോക്താക്കള്‍ക്കായി ഏജൻസി മുന്നറിയിപ്പും നല്‍കി.

എഡ്‌ജ് ബ്രൗസറിലെ പിഴവുകള്‍ മുതലെടുത്ത് റിമോട്ടായി ഹാക്കര്‍മാര്‍ നുഴഞ്ഞുകയറിയേക്കാം എന്നാണ് മുന്നറിയിപ്പില്‍ വിശദീകരിക്കുന്നത്. ക്രോമിയം അടിസ്ഥാനത്തിലുള്ള എഡ്‌ജ് പ്ലാറ്റ്ഫോമിലാണ് പ്രശ്‌നം കണ്ടെത്തിയിരിക്കുന്നത്.

vachakam
vachakam
vachakam

മൈക്രോസോഫ്റ്റ് എഡ്‌ജ് 129.0.2792.79ന് മുമ്ബുള്ള സോഫ്റ്റ്‌വെയറുകളെയാണ് ഈ പ്രശ്‌നം ബാധിക്കുക. ഏറ്റവും പുതിയ 129.0.2792.79 വേര്‍ഷന്‍ അപ്‌ഡേറ്റില്‍ മൈക്രോസോഫ്റ്റ് ഈ പ്രശ്‌നം പരിഹരിച്ചിട്ടുണ്ട്. പ്രശ്‌നം ബാധിക്കാതിരിക്കാന്‍ എഡ്‌ജിന്‍റെ ഏറ്റവും പുതിയ വേര്‍ഷന്‍ കമ്ബ്യൂട്ടറിലുണ്ട് എന്ന് ഉറപ്പാക്കുക.

ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്കും സുരക്ഷാ പിഴവ് നിലനില്‍ക്കുന്നതായി അടുത്തിടെ സെര്‍ട്ട്-ഇൻ മുന്നറിയിപ്പ് നല്‍കിയിരുന്നു. 2024 സെപ്റ്റംബർ 26-ന് പുറത്തിറക്കിയ സെര്‍ട്ട്-ഇന്നിന്റെ നോട്ടിലാണ് ക്രോമിലെ പ്രശ്‌നങ്ങളെ കുറിച്ച്‌ പറയുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam