4.8 കോടിയുടെ ഫെരാരി കാര്‍ മോഷണം പോയി; കണ്ടെത്താൻ സഹായിച്ചത് കുഞ്ഞൻ ആപ്പിള്‍ എയര്‍പോഡ്!! 

OCTOBER 1, 2024, 8:49 PM

ആപ്പിളിൻ്റെ ഉൽപ്പന്നങ്ങൾ നിസ്സാരക്കാരനല്ലെന്ന് പലരും പറയുന്നുണ്ടെങ്കിലും അത് ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുകയാണ്. യുഎസിലെ കണക്റ്റിക്കട്ടിൽ മോഷ്ടിച്ച 4.8 കോടി രൂപ വിലമതിക്കുന്ന ഫെരാരി കാർ വീണ്ടെടുക്കാൻ ആപ്പിൾ എയർപോഡ്‌സ് സഹായിച്ച കഥയാണ് ഇപ്പോൾ ടെക് ലോകം ചർച്ച ചെയ്യുന്നത്. ഐവിറ്റ്‌നസ് ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

മോഷ്ടിച്ച കാറിനുള്ളിൽ ഉടമയുടെ എയർപോഡുകൾ ഉണ്ടായിരുന്നു. കണക്റ്റിക്കട്ടിലെ നഗരമായ വാട്ടർബറിയിലെ ഓട്ടോ തെഫ്റ്റ് ടാസ്ക്ക് ഫോഴ്‌സ് എയർപോഡ് ട്രാക്ക് ചെയ്താണ് കാറിലേക്ക് എത്തിയത്. സൗത്ത് മെയിൻ സ്ട്രീറ്റിന് സമീപമുള്ള ഗ്യാസ് സ്റ്റേഷനില്‍ നിന്നാണ് കാർ കണ്ടെത്തിയത്. 

സെപ്റ്റംബർ 16ന് ഗ്രീൻവിച്ചില്‍ നിന്നായിരുന്നു കാർ മോഷണം പോയത്. ആപ്പിളിൻ്റെ ഫൈൻഡ് മൈ ഫീച്ചറാണ് ഇതിനായി ഉപയോഗിച്ചത്. ഐക്ലൗഡ് അക്കൗണ്ട് ഉപയോഗിച്ച് ആപ്പിളിൻ്റെ ലൊക്കേഷൻ ട്രാക്ക് ചെയ്യാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞു. വാട്ടർബറിയിലെ താമസക്കാരനായ ഡിയോൺ ഷോണ്ടൺ ആണ് മോഷണത്തിന് പിന്നിൽ. ഇയാളെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്.

vachakam
vachakam
vachakam

ഫൈൻഡ് മൈ ഉപയോഗിച്ച് എയർപോഡുകൾ എങ്ങനെ ട്രാക്ക് ചെയ്യാം?

  1. ഫൈൻഡ് മൈ ആപ്ലിക്കേഷൻ തുറക്കുക.
  2. നിങ്ങൾ ആപ്ലിക്കേഷൻ തുറക്കുമ്പോൾ, താഴെയുള്ള പാനലിൽ, പീപ്പിള്‍ (People), ഡിവൈസെസ് (Devices), ഐറ്റംസ് (Items), മി (Me). ഇതില്‍ ഡിവൈസെസ് എന്ന ഓപ്ഷൻ തുറക്കുക. അതില്‍ എയർപോഡ്‌സ് തിരഞ്ഞെടുക്കുക.
  3. അടുത്തതായി മാപ്പ് ഉപയോഗിച്ച്‌ ലൊക്കേറ്റ് ചെയ്യുക.
  4. നിങ്ങളുടെ അടുത്തല്ല എയർപോഡെങ്കില്‍ Get Directions എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
  5. അടുത്താണെങ്കില്‍ Play Sound ക്ലിക്ക് ചെയ്യുക.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam