ആന്‍ഡ്രോയ്ഡ് യൂസര്‍മാര്‍ക്ക് സന്തോഷവാർത്ത. ജെമിനി ലൈവ് ചാറ്റ്‌ബോട്ട് എഐ അസിസ്റ്റന്റ് സേവനം സൗജന്യമാക്കി ഗൂഗിള്‍. മുമ്പ് ജെമിനി അഡ്വാന്‍സ്‌ഡ് സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് മാത്രമായിരുന്നു ഈ ചാറ്റ്‌ബോട്ട് ലഭ്യമായിരുന്നത്. എല്ലാ ആന്‍ഡ്രോയ്‌ഡ് യൂസര്‍മാര്‍ക്കും ജെമിനി ലൈവ് ചാറ്റ്‌ബോട്ട് സൗജന്യ നിരക്കില്‍ ലഭ്യമാകും.
ജെമിനി ആപ്പ് വഴി നേരിട്ട് ചോദ്യങ്ങൾ ചോദിക്കാനും, സംശയനിവാരണത്തിനും ഇനി ഫ്രീയായി ആപ്പ് ഉപയോഗിക്കാം. നിലവിലെ പതിപ്പ് ഇംഗ്ലീഷിൽ മാത്രമാണ് ലഭ്യമെങ്കിലും, മറ്റ് ഭാഷകളിലും പിന്തുണ ലഭ്യമാക്കാൻ ഗൂഗിൾ പദ്ധതിയിടുന്നു.
ജെമിനി ലൈവിൽ ഇതുവരെജിമെയിൽ , യൂട്യൂബ് മ്യൂസിക് എന്നിവ ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും, ഭാവിയിലെ അപ്‌ഡേറ്റുകളിൽ ഉപയോക്താക്കൾക്ക് ഈ ഫീച്ചറുകൾ പ്രതീക്ഷിക്കാം. കൂടാതെ ഭാവിയിൽ ഐഒഎസ് ആപ്പിൽ ജെമിനി ലൈവ് അവതരിപ്പിക്കാനും ഗൂഗിൾ പദ്ധതിയിടുന്നു.
അതോടൊപ്പം ജെമിനി ലൈവ് 10 വോയ്‌സ് ഓപ്‌ഷനുകളും വാഗ്ദാനം ചെയ്യുന്നു, അത് ഉപയോക്താക്കളെ അവരുടെ മുൻഗണനകൾക്ക് അനുയോജ്യമായ രീതിയിൽ എഐയുടെ ടോണും ശൈലിയും ക്രമീകരിക്കാൻ അനുവദിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്