വർദ്ധിച്ചുവരുന്ന ഓൺലൈൻ തട്ടിപ്പുകൾക്കും ഡിജിറ്റൽ തട്ടിപ്പുകൾക്കും ഇടയിൽ അധിക സുരക്ഷാ ടൂളുകളുമായി ഗൂഗിള്‍. ഇതിന്റെ ഭാഗമായി ‘വെരിഫൈഡ്’ ചെക്ക് മാർക്ക് ഫീച്ചർ കൊണ്ടുവരാൻ ഒരുങ്ങുകയാണ് ഗൂഗിൾ. ഫിഷിങ് തട്ടിപ്പ് ഇല്ലാതാക്കുകയാണ് ലക്ഷ്യം.
സമൂഹമാധ്യമങ്ങളില്‍ നിലവില്‍ വെരിഫൈഡ് അക്കൗണ്ടുകള്‍ ലഭ്യമാണ്. അക്കൗണ്ട് യഥാര്‍ഥ ഉടമയാണോ അതോ മറ്റാരെങ്കിലുമാണോ ഉപയോഗിക്കുന്നതെന്ന് തിരിച്ചറിയാനാണിത്. ഇതേ രീതിയില്‍ വെബ്സൈറ്റുകള്‍ക്കും വെരിഫിക്കേഷന്‍ ലഭ്യമാക്കാനാണ് ഗൂഗിളിന്റെ നീക്കം.
അതോടൊപ്പം തന്നെ സ്മാർട്ഫോൺ തെഫ്റ്റ് ഡിറ്റക്ഷൻ ലോക്ക് ( Theft Detection Lock) , ഓഫ്‌ലൈൻ ഡിവൈസ് ലോക്ക് ( Offline Device Lock), റിമോട്ട് ലോക്ക് (Remote Lock) എന്നിവയാണ് അവ.
ഫോണിലെ വിവരങ്ങളിലേക്ക് കടക്കാന്‍ മോഷ്ടാവിനെ അനുവദിക്കാതെ ഫോണ്‍ ഓട്ടോമാറ്റിക്കായി ലോക്ക് ചെയ്യുന്ന സംവിധാനമാണ് തെഫ്റ്റ് ഡിറ്റെക്ഷന്‍ ലോക്ക്. ഉടമയുടെ കൈയില്‍ നിന്ന് ഫോണ്‍ റാഞ്ചി ആരെങ്കിലും ഓടിയോ നടന്നോ വാഹനത്തിലോ പോകുമ്പോഴാണ് ഫോണ്‍ മോഷ്ടിക്കപ്പെടാണ് എന്ന് മെഷീന്‍ ലേണിംഗ് സംവിധാനം തിരിച്ചറിയുക.
മറ്റൊരു സുരക്ഷാ മോഡ് ഓഫ്‌ലൈൻ ഡിവൈസ് ലോക്ക് ആണ്. ഇൻ്റർനെറ്റില്‍ നിന്ന് ദീർഘനേരം വിച്ഛേദിക്കാൻ ശ്രമിച്ചാല്‍ ഈ മോഡ് സ്‌ക്രീൻ ലോക്ക് ചെയ്യുന്നു.
മൂന്നാമത്തെ സുരക്ഷാ മാർഗം റിമോട്ട് ലോക്ക് ആണ്. അത് ഉപയോക്താക്കളെ തങ്ങളുടെ ഫോണ്‍ നമ്ബർ ഉപയോഗിച്ച് എവിടെയിരുന്നും ലോക്ക് ചെയ്യാൻ അനുവദിക്കുന്നു. "ഫൈൻഡ് മൈ ഡിവൈസ്" ആക്സസ് ചെയ്യാൻ കഴിയുന്നില്ലെങ്കില്‍ ഈ ഫീച്ചർ ഏറെ സഹായകരമാണ്.
ഈ ഫീച്ചറുകള്‍ ഘട്ടം ഘട്ടമായി ആൻഡ്രോയിഡ് ഉപയോക്താക്കളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. അമേരിക്കയില്‍ ഇതിനകം ഈ ഫീച്ചറുകള്‍ ലഭ്യമായിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്