എൻഐഎ സംഘം യുഎസിലേക്ക്; മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവൂർ റാണയെ ഇന്ത്യയിൽ എത്തിക്കും

JANUARY 27, 2025, 9:00 PM

ഡൽഹി: മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവൂർ റാണയെ ഇന്ത്യയിൽ എത്തിക്കും. എൻഐഎ സം​ഘം യുഎസിലേക്ക് തിരിക്കും. 

നാലംഗ സംഘമാണ് യുഎസിലേക്ക് പോകുന്നത്. ഒരു ഐജിയും ഡിഐജിയും സംഘത്തിലുണ്ട്. സംഘത്തിലെ ഉദ്യോഗസ്ഥരുടെ പേരുകൾ എൻ ഐ എ ആഭ്യന്തരമന്ത്രാലയത്തിന് കൈമാറി. 

തഹാവുർ റാണ സമർപ്പിച്ച പുനഃപരിശോധനാ ഹർജി യുഎസ് സുപ്രീം കോടതി തള്ളിയിരുന്നു. ഇതോടെയാണ് ഇന്ത്യക്ക് കൈമാറാൻ അനുമതി നൽകിയത്. 

vachakam
vachakam
vachakam

തഹാവൂർ റാണയെ തീഹാർ ജയിലിലാണ് പാർപ്പിക്കുക. ഇതിനായുള്ള നടപടികൾ ആരംഭിച്ചതായും വിവരം. ഇരു രാജ്യങ്ങളും തമ്മിൽ കുറ്റവാളി കൈമാറ്റ ഉടമ്പടി കരാർ നിലനിൽക്കുന്നുണ്ട്. ഈ ഉടമ്പടി പ്രകാരമാണ് തഹാവൂർ റാണയെ ഇന്ത്യക്ക് കൈമാറുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam