19 വയസില്‍ താഴെയുള്ളവരുടെ ലിംഗ മാറ്റ സഹായം വെട്ടിക്കുറയ്ക്കും; ട്രാന്‍സ്ജെന്‍ഡര്‍ സംരക്ഷണം പിന്‍വലിക്കാന്‍ ട്രംപ്

JANUARY 29, 2025, 10:53 AM

വാഷിംഗ്ടണ്‍: ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കുള്ള സംരക്ഷണം പിന്‍വലിക്കാനുള്ള നീക്കങ്ങളുമായി ഡൊണാള്‍ഡ് ട്രംപ്. 19 വയസിന് താഴെയുള്ളവരുടെ ലിംഗ പരിവര്‍ത്തനത്തിനുള്ള ഫെഡറല്‍ പിന്തുണ വെട്ടിക്കുറയ്ക്കാനുള്ള എക്സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചു.

ഒരു കുട്ടിയെ ഒരു ലിംഗത്തില്‍ നിന്ന് മറ്റൊന്നിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതിനുള്ള ധനസഹായം, സ്‌പോണ്‍സര്‍ഷിപ്പ്, തുടങ്ങിയ യാതൊരു പ്രോത്സാഹനവും ഇനിയുണ്ടാകില്ല എന്നതാണ് യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ നയമെന്ന് ഉത്തരവില്‍ പറയുന്നു. ലിംഗമാറ്റം പോലെ വിനാശകരവും ജീവിതത്തെ മാറ്റിമറിക്കുന്നതുമായ നടപടിക്രമങ്ങളെ നിരോധിക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യുന്ന എല്ലാ നിയമങ്ങളും കര്‍ശനമായി നടപ്പിലാക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. .

സൈനിക കുടുംബങ്ങള്‍ക്കായുള്ള ട്രൈകെയര്‍, മെഡിക്കെയ്ഡ് എന്നിവയുള്‍പ്പെടെയുള്ള ഇന്‍ഷുറന്‍സ് പ്രോഗ്രാമുകളില്‍ നിന്ന് ഇത്തരം പരിചരണത്തിനുള്ള കവറേജ് ഒഴിവാക്കണമെന്നും ഉത്തരവ് നിര്‍ദേശിക്കുന്നുണ്ട്. വേള്‍ഡ് പ്രൊഫഷണല്‍ അസോസിയേഷന്‍ ഫോര്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ഹെല്‍ത്തിന്റെ മാര്‍ഗനിര്‍ദേശത്തെ ജങ്ക് സയന്‍സ് ആണെന്നും ഉത്തരവില്‍ പറയുന്നുണ്ട്. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്കതികളെ സൈനിക സേവനത്തില്‍ നിന്ന് വിലക്കാനുള്ള നടപടികള്‍ ആലോചിക്കണമെന്ന് ട്രംപ് കഴിഞ്ഞ ദിവസം പെന്റഗണിനോട് നിര്‍ദേശിച്ചിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam