ഉപഭോക്താക്കളുടെ പാസ്‌വേഡുകൾ സുരക്ഷിതമല്ലാതെ സൂക്ഷിച്ചതിന് മെറ്റയ്ക്ക് 9.1 കോടി യൂറോ പിഴയിട്ട് യൂറോപ്യൻ യൂണിയൻ.
സ്വകാര്യത ലംഘിച്ചതിനാണ് പിഴ ചുമത്തിയത്. എൻക്രിപ്ഷൻ ഉൾപ്പടെയുള്ള സുരക്ഷാ സംവിധാനങ്ങളില്ലാതെ ഉപഭോക്താക്കളുടെ പാസ് വേർഡുകൾ സംഭരിച്ചുവെന്ന ആരോപണമാണ് മെറ്റയ്ക്കെതിരെ ഉയർന്നത്.
എന്നാല്‍ ഈ പാസ്‍വേഡുകള്‍ തങ്ങള്‍ പുറത്തുള്ളവർക്ക് നല്‍കിയിട്ടില്ല എന്നാണ് മെറ്റയുടെ വിശദീകരണം. ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുള്ളതിനാല്‍ ഉപഭോക്താക്കളുടെ പാസ്‍വേഡുകള്‍ പ്ലെയിൻടെക്സ്റ്റ് രൂപത്തില്‍ സൂക്ഷിക്കാൻ പാടില്ല എന്നത് കീഴ്വഴക്കമാണെന്ന് ഐറിഷ് ഡിപിസി ഡെപ്യുട്ടി കമ്മിഷണർ ഗ്രഹാം ഡോയല്‍ അഭിപ്രായപ്പെട്ടു.
ഇന്റർനെറ്റില്‍ സ്വകാര്യത ലംഘിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കുന്ന യുറോപ്യൻ യൂണിയൻ ഏജൻസിയാണ് അയർലന്‍ഡ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഡിപിസി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്