പുതിയ ടൂള്‍ പുറത്തിറക്കി ചാറ്റ്ജിപിടി. ക്യാൻവാസ് എന്നാണ് ഈ ടൂളിന്റെ പേര്. റൈറ്റിങ്, കോഡിങ് പ്രോജക്ടുകള്‍ എളുപ്പമാക്കാൻ ഈ ഫീച്ചർ സഹായിക്കും.
നിലവില്‍ ഒരു ചാറ്റ് മാതൃകയിലാണ് ചാറ്റ്ജിപിടി പ്രവർത്തിക്കുന്നത്. എന്നാല്‍ ക്യാൻവാസ് ഇക്കാര്യങ്ങള്‍ അല്‍പ്പം കൂടി എളുപ്പമാക്കും.
ഒരേ സമയം ഉപയോക്താവിനും ചാറ്റ്ജിപിടിക്കും ഒരേ ആശയത്തില്‍ ഒരേ സമയം പ്രവർത്തിക്കാൻ കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത. പ്രിന്റ് സ്റ്റേറ്റ്മെന്റുകള്‍ ആഡ് ചെയ്യാനും ജാവ, ജാവ സ്ക്രിപ്റ്റ്, പൈതണ്‍ അടക്കമുള്ള കോഡിങ് ഭാഷകളിലേക്ക് നിങ്ങളുടെ കോഡിനെ തർജ്ജമ ചെയ്യാനും ക്യാൻവാസിലൂടെ കഴിയും.
നിങ്ങള്‍ എന്താണ് പ്രതീക്ഷിക്കുന്നത് എന്നത് ചാറ്റ്ജിപിടിയെക്കാള്‍ നല്ല രീതിയില്‍ മനസിലാക്കാൻ ക്യാൻവാസിനും കഴിയും. ഒരു കഥ എഴുതുമ്ബോഴോ, ഡോക്യുമെന്റ് എഡിറ്റ് ചെയ്യുമ്ബോഴോ, കോഡിങ് നടത്തുമ്ബോഴോ പെട്ടെന്ന് എന്തെങ്കിലും മാറ്റം നിങ്ങള്‍ക്ക് വരുത്തണമെങ്കില്‍ ക്യാൻവാസില്‍ അതെളുപ്പം കഴിയും.
ജിപിടി 4-0 മോഡലില്‍ അടിസ്ഥാനമാക്കിയാണ് ചാറ്റ്ജിപിടി ഈ ക്യാൻവാസ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ചാറ്റ്ജിപിടി പ്ലസ്, ടീം യൂസേഴ്സ് എന്നിവയുടെ ബീറ്റാ പതിപ്പില്‍ ക്യാൻവാസ് ഇപ്പോള്‍ ലഭ്യമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്