ഫേസ് ഐഡി മതി, ഇനി ഏത് ആപ്പും ലോക്ക് ചെയ്യാം; ഐഫോൺ ഉപയോക്താക്കൾക്ക് കിടിലൻ ഫീച്ചർ 

OCTOBER 15, 2024, 8:07 PM

ഇന്ത്യയിലെ സ്‍മാർട്ട് ഫോൺ പ്രേമികളുടെ ഇഷ്ട ഫോണുകളിൽ ആപ്പിൾ ഐഫോൺ  മുൻപന്തിയിൽ തന്നെയാണ്. കൂടുതൽ പുതുമകളോടെയാണ്  ആപ്പിളിന്റെ ഏറ്റവും പുതിയ ഓപ്പറേറ്റിങ് സിസ്റ്റം ഐ.ഒ.എസ് 18 അവതരിപ്പിച്ചത്. അതിൽ പ്രധാനപ്പെട്ടതായിരുന്നു ഫേസ് ഐഡി. 

ബയോമെട്രിക് ലോക്ക് ഫീച്ചർ പുതിയതല്ല. പഴയ ഐഫോൺ മോഡലുകളിലും  ഫേസ് ഐഡിയും ടച്ച് ഐഡിയും ഉണ്ടായിരുന്നു. എന്നിരുന്നാലും ഫോട്ടോസ് ആപ്പ് ഉൾപ്പെടെയുള്ള ബാക്കിയുള്ള ആപ്പുകൾ മുമ്പ് ലോക്ക് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. 

എങ്ങനെ ഫേസ് ഐഡി സജ്ജീകരിക്കാം 

vachakam
vachakam
vachakam

  1. മെനു തുറക്കാൻ ഒരു ആപ്പ് ഐക്കൺ ദീർഘനേരം പ്രെസ്സ് ചെയ്യുക 
  2. ഫേസ് ഐഡി ഉപയോഗിച്ച് ആപ്പ് ലോക്ക് ചെയ്യാൻ 'ആവശ്യം ഫേസ് ഐഡി' (Require Face ID’)ഓപ്ഷൻ ടാപ്പ് ചെയ്യുക
  3. മുന്നോട്ട് പോകാൻ നിർദ്ദേശത്തിനുള്ളിൽ 'ഫേസ് ഐഡി ' ടാപ്പ് ചെയ്യുക
  4. ഇപ്പോൾ ആപ്പ് ലോക്ക് ചെയ്യപ്പെടും.  ഉള്ളടക്കം വെളിപ്പെടുത്താൻ ഓരോ തവണയും ഫേസ് ഐഡി ആവശ്യമാണ്.
  5. ആപ്പ് മറയ്ക്കാൻ, 'ഹൈഡ് ആൻഡ് റിക്വയർ ഫേസ് ഐഡി' ഓപ്ഷൻ തിരഞ്ഞെടുക്കുക.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam