ഇനി യൂട്യൂബ് ഷോര്‍ട്സിന്റെ ദൈര്‍ഘ്യം മൂന്ന് മിനിറ്റ്; അപ്‌ഡേറ്റ് ഒക്ടോബര്‍ 15 മുതല്‍

OCTOBER 5, 2024, 1:16 PM

ഹൈദരാബാദ്: യൂട്യൂബ് ഷോര്‍ട്സിന്റെ ദൈര്‍ഘ്യം മൂന്ന് മിനിറ്റ് വരെ ഉയര്‍ത്താനൊരുങ്ങി യൂട്യൂബ്. യൂട്യൂബ് വീഡിയോ ക്രിയേറ്റേഴ്സിന്റെ നിരന്തരമായ ആവശ്യം പരിഗണിച്ചാണ് പുതിയ തീരുമാനം. ഒക്ടോബര്‍ 15 മുതല്‍ ആയിരിക്കും മൂന്ന് മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള വീഡിയോകള്‍ ലോങ് ഷോര്‍ട്സായി കാണാന്‍ സാധിക്കുക.

ക്രിയേറ്റേഴ്സ് യൂട്യൂബിനോട് ഏറ്റവും കൂടുതല്‍ അഭ്യര്‍ത്ഥിച്ച ഒരു അപ്ഗ്രഡേഷന്‍ ആയിരുന്നു ഇത്. അതിനാല്‍ പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നതില്‍ സന്തുഷ്ട്ടരാണെന്ന് യൂട്യൂബ് ഒരു ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞു. എന്നാല്‍ ഒക്ടോബര്‍ 15ന് മുമ്പ് അപ്ലോഡ് ചെയ്യുന്ന വീഡിയോകള്‍ക്ക് ഈ അപ്ഡേഷന്‍ ലഭിക്കില്ലെന്നും ചതുരാകൃതിയിലോ ഉയരത്തിലോ ഉള്ള വീഡിയോകള്‍ക്ക് ഈ മാറ്റം ബാധകമാണെന്നും ബ്ലോഗ് പോസ്റ്റില്‍ പറയുന്നു.

ഇത് യൂട്യൂബ് വീഡിയോ ക്രിയേറ്റേഴ്സിന് കൂടുതല്‍ ദൈര്‍ഘ്യമുള്ള വീഡിയോ നിര്‍മിക്കുന്നതിന് സഹായിക്കും. കൂടാതെ കാഴ്ച്ചക്കാര്‍ക്ക് അവരുടെ ഇഷ്ടമുള്ള കണ്ടന്റില്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ സാധിക്കും. 2020 ലാണ് ഇന്‍സ്റ്റാഗ്രാം റീലുകള്‍ക്ക് സമാനമായി യൂട്യൂബ് ഷോര്‍ട്സ് ആരംഭിച്ചത്. നിലവില്‍ യൂട്യൂബില്‍ 60 സെക്കന്‍ഡ് വരെ ദൈര്‍ഘ്യമുള്ള വീഡിയോകള്‍ മാത്രമേ ഷോര്‍ട്സ് ആയി കാണാന്‍ കഴിയൂ. ഒക്ടോബര്‍ 15 മുതല്‍ മൂന്ന് മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള വീഡിയോകള്‍ യൂട്യൂബ് ഷോര്‍ട്സായി അപ്ലോഡ് ചെയ്യാന്‍ വീഡിയോ ക്രിയേറ്റേഴ്സിനെ അനുവദിക്കും.

യൂട്യൂബ് ഷോര്‍ട്സിലെ മറ്റ് അപ്ഡേറ്റുകള്‍:


യൂട്യൂബ് ഉപയോക്താക്കള്‍ക്ക് ടെംപ്ലേറ്റ് ഉപയോഗിച്ച് ഷോര്‍ട്സുകള്‍ എളുപ്പത്തില്‍ പുനര്‍നിര്‍മ്മിക്കാനും ഇതുവഴി സാധിക്കും. പുതിയ ഓഡിയോ ചേര്‍ക്കാനും ആകും. ഷോര്‍ട്സ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവര്‍ക്ക് ഇഷ്ട്ടപ്പെട്ട ഒരു ഷോര്‍ട്സില്‍ 'remix' ഓപ്ഷന്‍ ക്ലിക്ക് ചെയ്ത് 'use this template' ഓപ്ഷന്‍ തെരഞ്ഞെടുത്ത് വീഡിയോകള്‍ ചെയ്തു നോക്കാവുന്നതാണ്.

ഉപയോക്താക്കള്‍ക്ക് അവരുടെ ഷോര്‍ട്സ് ക്യാമറയില്‍ നിന്ന് തന്നെ യുട്യൂബ് കണ്ടന്റുകളിലേക്ക് ഒറ്റ ക്ലിക്കില്‍ പോകാന്‍ സാധിക്കുന്ന അപ്ഡേഷനും അടുത്ത് തന്നെ വരും. ഇത് മ്യൂസിക്കുകളും വീഡിയോകളും റീമിക്സ് ചെയ്യുന്നതിന് സഹായിക്കും. കൂടാതെ 'show fewer shorts' ഓപ്ഷന്‍ ഉപയോഗിച്ച് ഷോര്‍ട്സ് കസ്റ്റമൈസ് ചെയ്യാനും സാധിക്കും. ഇതുവഴി നിങ്ങള്‍ക്ക് ഇഷ്ടമുള്ള കണ്ടന്റുകളെ കസ്റ്റമൈസ് ചെയ്യാം. ഇതിനായി ഹോമില്‍ ഷോര്‍ട്ട്സ് ഗ്രിഡിന്റെ വലത് വശത്ത് കാണുന്ന മൂന്ന് ഡോട്ടുകളില്‍ ക്ലിക്ക് ചെയ്ത് ഓപ്ഷന്‍ തിരഞ്ഞെടുത്താല്‍ മതിയാകും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam