സ്റ്റാറ്റസ് ദൈർഘ്യം കൂട്ടി വാട്ട്‌സ്ആപ്പ്

MARCH 20, 2024, 8:58 AM

ഉപയോക്താക്കൾക്കായി വാട്ട്‌സ്ആപ്പ് അനുദിനം നിരവധി  അപ്‌ഡേറ്റുകളും സുരക്ഷാ ഫീച്ചറുകളുമാണ്  കൊണ്ടുവരുന്നത്. ഇപ്പോഴിതാ വാട്സ്‌ആപ്പ് ഉപയോക്താക്കള്‍ക്ക് കൂടുതല്‍ രസകരമായ ഒരു ഫീച്ചറാണ് വാട്ട്സ് ആപ്പ് നൽകിയിരിക്കുന്നത് . 

വാട്സ്‌ആപ്പില്‍ ഇനിമുതല്‍ കൂടുതല്‍ ദൈർഘ്യമുള്ള വീഡിയോകള്‍ ഷെയർ ചെയ്യാം. വാട്സ്‌ആപ്പ് സ്റ്റാറ്റസിലാണ് ഈ പുതിയ ഫീച്ചർ വരുന്നത്.ഇതോടെ ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോകള്‍ സ്റ്റാറ്റസ് അപ്‌ഡേറ്റായി അപ്‌ലോഡ് ചെയ്യാനാകും. 

30 സെക്കൻഡ് വരെ ദൈർഘ്യമുള്ള വീഡിയോകള്‍ അപ്‌ലോഡ് ചെയ്യാനാണ് നിലവില്‍ സൗകര്യമുള്ളത്. എന്നാല്‍ പുതിയ ഫീച്ചറില്‍ ഒറ്റത്തവണ 1 മിനിറ്റ് നീളമുള്ള വീഡിയോ ചേർക്കാം.

vachakam
vachakam
vachakam

പലപ്പോഴും ഉപയോക്താക്കള്‍ ആവശ്യപ്പെട്ടിട്ടുള്ള അപ്ഡേറ്റാണിത്. അതായത് ദൈർഘ്യമേറിയ വീഡിയോകള്‍ സ്റ്റാറ്റസ് അപ്‌ഡേറ്റുകളായി ഷെയർ ചെയ്യാനുള്ള ഫീച്ചർ വേണമെന്നായിരുന്നു ആവശ്യം. മുമ്പത്തെ നിയന്ത്രണങ്ങളില്ലാതെ ഇനി വലിയ വീഡിയോകള്‍ വരെ വാട്സ്‌ആപ്പ് സ്റ്റാറ്റസില്‍ പങ്കിടാം. ആവശ്യമായ വിവരങ്ങള്‍ കട്ട് ചെയ്യാതെ മറ്റുള്ളവരിലേക്ക് എത്തിക്കാൻ ഇത് സൗകര്യപ്രദമാണ്.

ഏതാനും ബീറ്റ ടെസ്റ്റർമാർക്ക് പുതിയ സ്റ്റാറ്റസ് അപ്‌ഡേറ്റ് ഫീച്ചർ ലഭിച്ചുവെന്നാണ് റിപ്പോർട്ടുകള്‍. വരും ആഴ്ചകളില്‍ ഇത് കൂടുതല്‍ ഉപയോക്താക്കളിലേക്ക് എത്തിക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam