'ജെമിനിക്ക് ഇനി പാട്ടും വഴങ്ങും'; മ്യൂസിക് ആപ്പുകള്‍ പ്ലേ ചെയ്യാന്‍ ഗൂഗിള്‍ എഐ

APRIL 28, 2024, 8:44 AM

ഗൂഗിൾ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ചാറ്റ് ബോട്ടായ ജെമിനി മുഖം മിനുക്കുന്നു. ആന്‍ഡ്രോയിഡില്‍ മ്യൂസിക് ആപ്പുകളില്‍ പാട്ട് പ്ലേ ചെയ്യാനായി വോയിസ് കമാന്‍ഡ് ആയി പ്രവര്‍ത്തിക്കാനുള്ള മാറ്റമാണ് ജെമിനിയില്‍ വരുത്തുന്നത്.

ആൻഡ്രോയിഡിനുള്ള ജെമിനി ആപ്പിലെ സെറ്റിങ് ഓപ്ഷനിലാണ് പുതിയ ഫീച്ചർ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് ഉടൻ പ്രവർത്തനം തുടങ്ങും. ഏത് ആപ്പിൽ നിന്നാണ് പാട്ട് തിരഞ്ഞെടുക്കേണ്ടത് തുടങ്ങിയ ഫീച്ചറുകൾ പുതിയ ഫീച്ചറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഈ വര്‍ഷം ആദ്യമാണ് ഗൂഗിള്‍ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിലേക്ക് ജെമിനിയെ ഗൂഗിള്‍ ഉള്‍പ്പെടുത്തിയത്. ജെമിനി ചാറ്റ് ബോട്ടിന്റെ പുതിയ പതിപ്പിലോ ബീറ്റയിലോ ഈ ഓപ്ഷനുകള്‍ ലഭ്യമാണോ എന്നതില്‍ വ്യക്തതയില്ല. 

vachakam
vachakam
vachakam

യൂട്യൂബ് മ്യൂസിക്, സ്‌പോട്ടിഫൈ തുടങ്ങിയ മ്യൂസിക് ആപ്പുകളില്‍ ജെമിനി ചാട്ട്‌ബോട്ട് വഴി പാട്ട് പ്ലേ ചെയ്യാന്‍ സാധിക്കും. ആന്‍ഡ്രോയിഡിന്റെ പഴയ വെര്‍ഷനുകളായ പത്തിലും പതിനൊന്നിലും ഇപ്പോള്‍ ജെമിനി ലഭ്യമാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam