ടിക് ടോക്കിന് പിന്നാലെ  ആക്ഷൻ ക്യാമറ കമ്പനി ഡിജെഐയെ നിരോധിക്കാൻ യുഎസ് 

MAY 8, 2024, 10:53 AM

സുരക്ഷാ ഭീഷണികൾ ചൂണ്ടിക്കാട്ടി ചൈനീസ് ആപ്ലിക്കേഷനായ ടിക് ടോക്കിന് പൂട്ടിടാനുള്ള ബിൽ പാസാക്കിയിരിക്കുകയാണ് അമേരിക്കൻ പ്രതിനിധി സഭ. 'പ്രൊട്ടക്റ്റിങ് അമേരിക്കൻസ് ഫ്രം ഫോറിൻ അഡ്‌വേഴ്സറി കൺട്രോൾഡ് ആപ്ലിക്കേഷൻസ് ആക്‌ട്' എന്ന ബിൽ  പാസായതോടെ ടിക് ടോക്കിന്റെ കാര്യം ഏറെക്കുറെ തീരുമാനമായിരിക്കുകയാണ്.

ടിക്‌ടോക്കിൻ്റെ മാതൃ കമ്പനിയായ ബൈറ്റ്‌ഡാൻസ് ഭാഗികമായി ചൈനീസ് സർക്കാരിൻ്റെ ഉടമസ്ഥതയിലുള്ളതാണ്. അമേരിക്കയുടെ ആഭ്യന്തര രാഷ്ട്രീയത്തിൽ ടിക് ടോക്കിലൂടെ ചൈന കടന്നുകയറുന്നുവെന്നും രാജ്യത്തിൻറെ ദേശീയ സുരക്ഷയ്ക്ക് ഭീഷണി ആണെന്നും മുൻപ് ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ കുറച്ച് വർഷങ്ങളായി ടിക് ടോക് നിരോധിക്കണമെന്ന മുറവിളികൾ യുഎസിൽ ഉയരുകയായിരുന്നു. 

അതേസമയം ടിക് ടോക്കിന് പിന്നാലെ ഡ്രോൺ, ആക്ഷൻ ക്യാമറ നിർമ്മാതാക്കളായ ഡിജെഐയുമായി മറ്റൊരു പോരാട്ടത്തിന് തയ്യാറെടുക്കുകയാണ് യുഎസ്.  “Countering CCP Drones Act” കീഴിൽ  കമ്പനിക്ക് ഇനി പ്രവർത്തിക്കാൻ കഴിയില്ല എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.

vachakam
vachakam
vachakam

അതായത്  ഉപയോക്താവിൻ്റെ ഡാറ്റ മോഷ്ടിക്കുന്നതിനും കീ ലോഗുകൾ ആക്‌സസ് ചെയ്യുന്നതിനും സിസ്റ്റങ്ങളെ ബാധിക്കുന്നതിനുംഡിജെഐ യുടെ സോഫ്റ്റ്‌വെയറിൽ സുരക്ഷാ പിഴവുകളുണ്ടെന്ന് കോൺഗ്രസ് വിശ്വസിക്കുന്നു.  ഡിജെഐ ചൈനയുടെ സൈനിക കരാറുകാരനാണെന്നാണ് ആക്ഷേപം. എന്നാൽ ഡിജെഐ അത്തരം ആരോപണങ്ങളെ ശക്തമായി നിഷേധിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam