ക്യാമറക്കണ്ണുകളിൽ ഇവൻ പുലിയാണ്! അറിയാം വിവോ എക്സ്100 അൾട്രായുടെ വിശേഷങ്ങൾ 

MAY 15, 2024, 6:35 AM

മുൻനിര ക്യാമറ ഫീച്ചറുകളോടെ തങ്ങളുടെ ഏറ്റവുംപുതിയ സ്മാർട്ട്‌ഫോൺ മോഡലായ എക്സ്100 അൾട്രാ അവതരിപ്പിച്ച് വിവോ.മികച്ച ക്യാമറ അനുഭവം പകരാൻ പുതിയ എക്സ്100 സീരീസ് ഫോണിൽ 1 ഇഞ്ച് പ്രധാന ക്യാമറയും CIPA 4.5 സ്റ്റെബിലൈസേഷനോടുകൂടിയ 200 മെഗാപിക്സൽ ടെലിഫോട്ടോ സെൻസറും അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റ് ആണ് ഉള്ളളത്.കൂടാതെ എക്സ്100 പ്രോയുമായി നിരവധി ഹാർഡ്‌വെയർ സവിശേഷതകൾ ഈ മോഡൽ പങ്കിടുന്നുണ്ട്.

വിവോ എക്സ് 100 അൾട്രായുടെ വില: 

12ജിബി + 256ജിബി റാം സ്റ്റോറേജ്,16ജിബി + 512ജിബി,16ജിബി + 1ടിബി എന്നിങ്ങനെ മൂന്ന് സ്റ്റോറേജ് വേരിയെന്റാണ് ഈ മോഡലിന് ഉള്ളത്. 12ജിബി + 256ജിബി റാം സ്റ്റോറേജ് വേരിയൻ്റിന് CNY 6,499 (ഏകദേശം 74,500 രൂപ) മുതൽ വില ആരംഭിക്കുന്നു. 16ജിബി + 512ജിബി വേരിയൻ്റിന് CNY 7,299 (ഏകദേശം 84,000 രൂപ) വരെയും 16ജിബി + 1ടിബി മോഡലിന് CNY 7,999 (ഏകദേശം 92,000 രൂപ) വരെയുമാണ് വില വരുന്നത്.സ്പേസ് ഗ്രേ, ടൈറ്റാനിയം അടക്കം മൂന്ന് കളർ ഓപ്‌ഷനുകൾ ഫോണിന് ലഭിക്കും. ചൈനയിൽ നിലവിൽ ഫോണിന്റെ പ്രീ ഓർഡർ ആരംഭിച്ചിട്ടുണ്ട്.മെയ് 28 മുതൽ ഇത് വിൽപ്പനയ്‌ക്കെത്തും.

vachakam
vachakam
vachakam

വിവോ എക്സ് 100 അൾട്രായുടെ സവിശേഷതകൾ:

 ഡ്യുവൽ സിം (നാനോ) വിവോ എക്സ് 100 അൾട്രാ ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള FunTouch OS 14ലാണ് പ്രവർത്തിക്കുന്നത്. 6.78-ഇഞ്ച് 2K (1,440 x 3,200 പിക്‌സൽ) E7 LTPO AMOLED ഡിസ്‌പ്ലേയോട് കൂടിയാണ് ഫോണിന്റെ രൂപകല്പന.ഇത് 120Hz വരെ റിഫ്രഷ് റേറ്റും 3,00k0 ബ്രൈറ്റ്‌നെസും നൽകുന്നു. ഒക്ടാകോർ 4nm സ്‌നാപ്ഡ്രാഗൺ 8 Gen 3 SoC ചിപ്പ് ആണ് ഫോണിന് കരുത്ത് പകരുന്നത്.

ഒപ്ടിക്സിലേക് വന്നാൽ, മുൻപ് സൂചിപ്പിച്ചതുപോലെ, ഈ മോഡലിൽ Zeiss ബ്രാൻഡഡ് ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഉള്ളത്. ഇതിൽ 1-ഇഞ്ച് വലിപ്പമുള്ള 50-മെഗാപിക്സൽ Sony LYT-900 സെൻസറും CIPA 4.5 ലെവൽ ജിംബൽ ഇമേജ് സ്റ്റെബിലൈസേഷനും, 50-മെഗാപിക്സൽ അൾട്രാ-വൈഡ്-1-ആംഗിൾ ക്യാമറയും ഉൾപ്പെടുന്നു.4K മൂവി പോർട്രെയ്‌റ്റ് വീഡിയോകൾ ഷൂട്ട് ചെയ്യുന്നതിനുള്ള ബ്ലൂപ്രിൻ്റ് ഇമേജിംഗ് ചിപ്പ് V3+ ചിപ്പ് ഹാൻഡ്‌സെറ്റിൽ ഉൾപ്പെടുന്നുണ്ട്.സൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി, 50 മെഗാപിക്സൽ സെൽഫി ക്യാമറയുമുണ്ട്. മുൻ ക്യാമറ ഡിസ്പ്ലേയിലെ ഹോൾ പഞ്ച് കട്ട്ഔട്ടിൽ ആണ് ക്രമീകരിച്ചിരിക്കുന്നത്.

vachakam
vachakam
vachakam

ഫോണിൽ 1TB വരെ UFS 4.0 ഇൻബിൽറ്റ് സ്റ്റോറേജ് ഉണ്ട്. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 5G, Wi-Fi 7, ബ്ലൂടൂത്ത് 5.4, NFC, GPS, OTG, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഉൾപ്പെടുന്നു. ഒപ്പം ആക്‌സിലറോമീറ്റർ, ആംബിയൻ്റ് ലൈറ്റ് സെൻസർ, കളർ ടെമ്പറേച്ചർ സെൻസർ, പ്രോക്‌സിമിറ്റി സെൻസർ, ഇ-കോമ്പസ്, ഗൈറോസ്‌കോപ്പ്, ഇൻഫ്രാറെഡ് റിമോട്ട് കൺട്രോൾ എന്നിവ ബോർഡിലുള്ള സെൻസറുകളിലും ഉൾപ്പെടുന്നു. പ്രാമാണീകരണത്തിനായി ഹാൻഡ്‌സെറ്റിന് 3D അൾട്രാസോണിക് ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ ഉണ്ട്, കൂടാതെ ഫോൺ സ്റ്റീരിയോ ഡ്യുവൽ സ്പീക്കറുകളും പായ്ക്ക് ചെയ്യുന്നുണ്ട്. 80W വയർഡ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയും 30W വയർലെസ് ചാർജിംഗ് സപ്പോർട്ടുമുള്ള 5,500mAh ബാറ്ററിയാണ് ഫോണിന്റെ പവർ ഹൌസ്. 229 ഗ്രാമാണ് ഫോണിന്റെ ഭാരം.

ENGLISH SUMMARY: Vivo X100 Ultra Debuts: Price, Specifications


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam