യൂട്യൂബ് കാണാൻ ചെലവേറും; പ്രീമിയം സബ്‌സ്‌ക്രിപ്‌ഷന് വില കൂടും

AUGUST 27, 2024, 10:18 PM

ഗൂഗിൾ ഇന്ത്യയിൽ യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ നിരക്കുകൾ വർധിപ്പിച്ചു.  സ്റ്റുഡൻ്റ്, ഇൻഡിവീജ്വല്‍, ഫാമിലി പ്ലാനുകളുടെ വിലകള്‍ വർദ്ധിച്ചു. പുതിയ വിലകള്‍ ഇതിനകം തന്നെ പ്രാബല്യത്തിലും ഉണ്ട്. 

 നിലവിലെ ഉപയോക്താക്കൾക്ക് വില വർദ്ധനവിനെക്കുറിച്ച് യൂട്യൂബ് ഇമെയിലുകൾ അയയ്‌ക്കാൻ തുടങ്ങി, ഈ സാഹചര്യത്തിൽ സബ്‌സ്‌ക്രിപ്‌ഷൻ തുടരുന്നതിന് ഉപയോക്താക്കള്‍ പുതിയ വിലകൾ അംഗീകരിക്കേണ്ടതുണ്ട്.

യൂട്യൂബ് പ്രീമിയത്തിൻ്റെ പ്രതിമാസ സ്റ്റുഡൻ്റ് പ്ലാൻ 12.6 ശതമാനം ഉയർന്ന് 79 രൂപയിൽ നിന്ന് 89 രൂപയായി. വ്യക്തിഗത പ്രതിമാസ പ്ലാൻ 129 രൂപയിൽ നിന്ന് 15 ശതമാനം ഉയർന്ന് 149 രൂപയായി. പ്രതിമാസ ഫാമിലി പ്ലാൻ 189 രൂപയിൽ നിന്ന് കുത്തനെ ഉയർന്നു. 299 രൂപ. 

vachakam
vachakam
vachakam

കൂടാതെ ഒരൊറ്റ സബ്സ്ക്രിപ്ഷനില്‍ ഈ പ്ലാൻ അഞ്ച് അംഗങ്ങള്‍ക്ക് വരെ യൂട്യൂബ് പ്രീമിയം ഉപയോഗിക്കാൻ അനുവദിക്കുന്നു. ഇൻഡിവീജ്വല്‍ മന്ത്‌ലി, ക്വാർട്ടർലി, വാർഷിക പ്രീപെയ്ഡ് പ്ലാനുകള്‍ക്കും ഇപ്പോള്‍ യഥാക്രമം 159 രൂപ, 459 രൂപ, 1,490 രൂപ എന്നിങ്ങനെ വില വർദ്ധന ഉണ്ടായി. ഈ പുതിയ വിലകള്‍ പുതിയ വരിക്കാർക്ക് മാത്രമല്ല നിലവിലുള്ള പ്രീമിയം ഉപയോക്താക്കള്‍ക്കും ബാധകമാണ്.

യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ പരസ്യരഹിത സ്‌ട്രീമിംഗ്, 1080pല്‍ ഉയർന്ന ബിറ്റ്‌റേറ്റ് സ്‌ട്രീമിംഗ്, ഓഫ്‌ലൈൻ ഡൗണ്‍ലോഡ്, ബാക്ക്‌ഗ്രൗണ്ട് പ്ലേബാക്ക്, യൂട്യൂബ് മ്യൂസിക്കില്‍ പരസ്യരഹിത സ്‌ട്രീമിംഗ് എന്നിവ പോലുള്ള ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.

കൂടാതെ, നിങ്ങള്‍ക്ക് ബാക്ക്ഗ്രൗണ്ട് വീഡിയോ പ്ലേബാക്ക് പോലുള്ള ഫീച്ചറുകളും ലഭിക്കുന്നു. അതായത് വീഡിയോകള്‍ കാണുന്നതിനും കേള്‍ക്കുന്നതിനും നിങ്ങള്‍ക്ക് യൂട്യൂബ് സ്‌ക്രീൻ ഓണാക്കേണ്ടതില്ല എന്നാണ്. ആൻഡ്രോയിഡ് അല്ലെങ്കില്‍ ഐഒഎസ്  ഉപയോക്താക്കള്‍ക്കുള്ള സ്പോട്ടിഫൈ , ആപ്പിൾ മ്യൂസിക്  എന്നിവയ്ക്ക് ആള്‍ട്ടർനേറ്റിവ് ആയി യൂട്യൂബ് മ്യൂസിക്ക് ആക്‌സസ് പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ അണ്‍ലോക്ക് ചെയ്യുന്നു. നിങ്ങളുടെ ഡെസ്‌ക്‌ടോപ്പിലെ വെബ് പതിപ്പിനും പ്രീമിയം ഓഫർ ബാധകമാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam